ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്. ആലപ്പുഴ ജിംഖാനയാണ് ലുക്മാന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അതിനിടെ, പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി ആണ് താരം സ്വന്തമാക്കിയത്.
ഒടുവിൽ തൻ്റെ സ്വപ്നകാർ സ്വന്തമാക്കിയെന്ന കുറിപ്പോടെയാണ് ലുക്മാൻ സന്തോഷവാർത്ത പങ്കുവെച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്. റോഡ് വേ കാർസിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
നേരത്തെ, ബി.എം.ഡബ്ല്യുവിന്റെ ചെറു എസ്.യു.വി. മോഡലായ എക്സ്1-ഉം ലുക്മാൻ സ്വന്തമാക്കിയിരുന്നു.
Content Highlights: Lukman Avarans New Audi suv
Published: 09 Feb 2025, 01:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented