20 അടി നീളമുള്ള പൈപ്പുകള്‍ കൊണ്ടുപോകാന്‍ 20 അടി നീളമുള്ള കാര്‍ഗോ ബോഡിയുള്ള വലിയ ട്രക്കുകള്‍ മാത്രം ഉപയോഗിക്കുക.

ഒല്ലൂർ: വാഹനത്തിൽ ചരക്കുകൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ അനുസരിക്കുന്നതിൽ ഡ്രൈവർ കാണിച്ച അനാസ്ഥ കാരണമാണ് കുട്ടനെല്ലൂരിൽ ജീവൻ പൊലിഞ്ഞത്. അമ്മയ്ക്കായി മകൻ ഷെറിൻ ജോസഫ് പ്രഭാതഭക്ഷണം വാങ്ങാൻ പോയപ്പോഴാണ് അപകടം. ഇരുമ്പുപൈപ്പുകൾ പിക്കപ്പ് വാനിൽ കയറുപയോഗിച്ച് മാത്രമാണ് കെട്ടിയിരുന്നത്. വാഹനത്തിന്റെ നീളം 8.2 അടി മാത്രമാണ്. വാഹനത്തിലുണ്ടായിരുന്ന ഇരുമ്പുകമ്പികൾക്ക് 20 അടിയാണ് നീളമുണ്ടായിരുന്നത്. മിനുസമുള്ള പ്രതലവും.
തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഏതുനിമിഷവും വാഹനങ്ങളോ ആളുകളോ റോഡ് മുറിച്ചുകടന്നേക്കാം. ഈ സാഹചര്യമുള്ളപ്പോഴാണ് ഡ്രൈവർ ടെമ്പോയുടെ മുകളിൽ കമ്പികൾ അലക്ഷ്യമായി കെട്ടിക്കൊണ്ടുവന്നത്.
ഇത്തരം പിക്കപ്പ് വണ്ടികളിൽ പരമാവധി 20 അടി നീളമുള്ള കമ്പികൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുപോകുന്നത് അതീവ അപകടകരവും മോട്ടോർ വാഹനവകുപ്പിന്റെ നിയമപ്രകാരം വലിയ കുറ്റവുമാണ്. തൃശ്ശൂർ പോലുള്ള തിരക്കേറിയ നഗരങ്ങളിലുൾപ്പെടെ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ചരക്കുനീക്കം നടത്തുന്നത്.
മോട്ടോർവാഹനവകുപ്പ് നൽകുന്ന നിർദേശങ്ങൾ
മാരകമായ അപകടങ്ങൾ ഒഴിവാക്കാൻ വണ്ടികളിൽ നീളമുള്ള ഇരുമ്പുപൈപ്പുകളോ കമ്പികളോ കയറ്റുമ്പോൾ മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്ന പ്രധാന സുരക്ഷാ മുൻകരുതലുകൾ.
1. ലോക്ക് ബോക്‌സ് അല്ലെങ്കിൽ പൈപ്പ് കാരിയർ ഉപയോഗിക്കുക
ഇത്തരം നീളമുള്ള പൈപ്പുകൾ കൊണ്ടുപോകാൻ വണ്ടിയുടെ മുകളിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ച, മുൻപിലും പിന്നിലും അടച്ചുറപ്പുള്ള ലോക്ക് ബോക്‌സുകൾ ഘടിപ്പിക്കണം. ഇത് പെട്ടെന്ന് ബ്രേക്കിട്ടാലും പൈപ്പുകൾ മുന്നോട്ടോ പിന്നോട്ടോ തെന്നിമാറുന്നത് പൂർണമായും തടയും.
2. ശരിയായ വടവും ബെൽറ്റും ഉപയോഗിക്കുക
പൈപ്പുകൾ വെറുതെ വടംകൊണ്ട് കെട്ടുന്നതിനുപകരം, മെക്കാനിക്കൽ ലോക്കിങ് ഉള്ള റാച്ചെറ്റ് ബെൽറ്റുകൾ ഉപയോഗിച്ച് വണ്ടിയുടെ ബോഡിയുമായി ഉറപ്പിച്ചുനിർത്തണം. പൈപ്പുകൾ ഒരുമിച്ച് ചേർത്തുവെച്ച് മുന്നിലും മധ്യത്തിലും പിന്നിലും ശക്തമായി മുറുക്കിക്കെട്ടണം.
3. വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കണം
20 അടി നീളമുള്ള പൈപ്പുകൾ കൊണ്ടുപോകാൻ ചെറിയ വണ്ടികൾ ഒഴിവാക്കണം. ഇതിനായി 20 അടി നീളമുള്ള കാർഗോ ബോഡിയുള്ള വലിയ ട്രക്കുകൾ മാത്രം ഉപയോഗിക്കുക. സാധനങ്ങൾ വണ്ടിയുടെ ബോഡിക്കുള്ളിൽത്തന്നെ ഒതുങ്ങിനിൽക്കണം.
4. കൃത്യമായ വേഗവും ഡ്രൈവിങ്ങും
ഇത്തരം സാധനങ്ങൾ കയറ്റിയ വണ്ടികൾ അതിവേഗത്തിൽ ഓടിക്കാൻ പാടില്ല. മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണം. പെട്ടെന്ന് ബ്രേക്കിടേണ്ടിവരുന്ന സാഹചര്യങ്ങൾ ഡ്രൈവർ മുൻകൂട്ടിക്കണ്ട് വേഗം കുറയ്ക്കണം.
5. മുന്നറിയിപ്പ് അടയാളങ്ങൾ
നിയമപരമായ പരിധിക്കുള്ളിൽനിന്നാണെങ്കിലും സാധനങ്ങൾ നേരിയ രീതിയിൽ പുറത്തേക്ക് നിൽക്കുന്നുണ്ടെങ്കിൽ പകൽ ചുവന്ന തുണിയും രാത്രിയിൽ ചുവന്ന റിഫ്‌ലക്ടീവ് ടേപ്പോ ലൈറ്റോ നിർബന്ധമായും പൈപ്പിന്റെ അറ്റത്ത് വെച്ചിരിക്കണം. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടിയെടുക്കാം.
Content Highlights: Fatal accident in Kuttanellur caused by negligence in transporting long iron pipes., Pickup van was only 8.2 feet long while carrying 20-foot iron pipes secured only with ropes., MVD mandates using lock boxes or pipe carriers for long materials., Ratchet belts should be used instead of ordinary ropes for secure fastening., Strict penalties including license cancellation for violating cargo transport safety norms.
Published: 22 Aug 2026, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented