വിനോദയാത്രയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസുകളില്‍ ഉയര്‍ന്ന ശബ്ദവും പ്രകാശവുമുണ്ടാക്കുന്ന സ്പീക്കറുകളും ലൈറ്റുകളും മറ്റും കൂട്ടിച്ചേര്‍ക്കുന്നത് എംവിഡി തടഞ്ഞിരുന്നു.

കുണ്ടറ: ബസില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ ബസ് ഗതാഗതവകുപ്പ് അധികൃതര്‍ തടഞ്ഞു. കുണ്ടറയിലെ സ്കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെടാനൊരുങ്ങിയ ടൂറിസ്റ്റ് ബസാണ് എംവിഡി എന്‍ഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞത്. സ്കൂള്‍ അധികൃതര്‍ക്ക് ബസ് ഉടമ നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തി.
വിനോദയാത്രയ്ക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ബസുകളില്‍ ഉയര്‍ന്ന ശബ്ദവും പ്രകാശവുമുണ്ടാക്കുന്ന സ്പീക്കറുകളും ലൈറ്റുകളും മറ്റും കൂട്ടിച്ചേര്‍ക്കുന്നത് എംവിഡി തടഞ്ഞിരുന്നു. ഇത്തരം അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലെന്ന എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് ബസ് ഉടമ സ്കൂളില്‍ ഹാജരാക്കണം. ബസുടമ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് യാത്രയ്ക്ക് ഒരാഴ്ച മുന്‍പ് സ്കൂള്‍ അധികൃതര്‍ എംവിഡിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.
പരിശോധനയ്ക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്ര തടസ്സപ്പെട്ടതോടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കി. ഗതാഗതവകുപ്പ് അധികൃതര്‍ രക്ഷാകര്‍ത്താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പിന്നീട് മറ്റൊരു വാഹനം എത്തിച്ച് വിനോദയാത്രാസംഘം പുറപ്പെട്ടു.
കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി ബസില്‍ സുരക്ഷിതമല്ലാത്ത വയറിങ്ങും മറ്റും നടത്തുന്നത് വാഹനത്തിന് ഓട്ടത്തിനിടെ തീപിടിക്കാന്‍ കാരണമാകാമെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു. അമിതശബ്ദവും പ്രകാശവുമുണ്ടാക്കുന്ന ബസുകള്‍ വിദ്യാര്‍ഥികളില്‍ ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കും.
അനധികൃത കൂട്ടിച്ചേര്‍ക്കല്‍ നടത്തിയതിന് ബസ് ഉടമയ്ക്ക് പിഴ ചുമത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഫയല്‍ കുന്നത്തൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് കൈമാറിയതായും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു.
Content Highlights: Tourist bus with illegal modifications for a student trip to Kundara seized by authorities. Fake certificate found. Learn more.
Published: 03 Dec 2025, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented