പിങ്ക് ബസിന് സര്‍വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസിയില്‍ അടുത്തിടെ എത്തിയ ലിങ്ക് ബസുകളില്‍ ഒന്നാണ് അനുവദിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Facebook
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. പ്രാരംഭ ഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കുന്നതിനായാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
വൈകുന്നേര സമയങ്ങളിലായിരിക്കും പ്രധാനമായും പിങ്ക് ബസ് സർവീസ് നടത്തുക. ഒമ്പത് മണിക്ക് ശേഷം സ്ത്രീ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്ന് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കാനും ഭാവിയിൽ ഇലക്ട്രിക് ബസുകൾ പിങ്ക് ബസായി ഓടിക്കാനുമാണ് കെഎസ്ആർടിസിയുടെ പദ്ധതി. നിലവിൽ പിങ്ക് ബസിന് സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസിയിൽ അടുത്തിടെ എത്തിയ ലിങ്ക് ബസുകളിൽ ഒന്നാണ് അനുവദിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ പിങ്ക് ബസ് സംവിധാനം നടപ്പാക്കുമെന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. മാതൃഭൂമി സാഹിത്യോത്സവമായ 'ക'-യുടെ വേദിയിൽ വെച്ചാണ് അദ്ദേഹം മുമ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് മാത്രമായുള്ള ബസിൽ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Content Highlights: Exclusive bus service for women launched by KSRTC in Thiruvananthapuram., Focus on safe night travel for IT staff, hospital workers, and patients., Operates primarily on the Technopark route., Future plans include electric buses and online reservation systems., All-female staff including drivers and conductors.
Published: 23 Jul 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented