വാഹനം അവിടെ കിടക്കുന്ന അത്രയും നാളത്തെ പാര്‍ക്കിങ് ഫീസ് പിഴയ്‌ക്കൊപ്പം വാഹന ഉടമ നല്‍കണം.

കൊച്ചി കോര്‍പ്പറേഷന്‍ നഗരത്തില്‍ ബോക്‌സ് പാര്‍ക്കിങ് നടപ്പാക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാര്‍ക്കിങ് ഏരിയ ബുക്ക് ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങളുള്ള സ്മാര്‍ട്ട് പാര്‍ക്കിങ് മാനേജ്മെന്റ് സിസ്റ്റം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ക്ക് ചെയ്യുന്ന ബോക്‌സിനു പുറത്ത് പാര്‍ക്ക് ചെയ്യുന്നത് തെറ്റായി കണക്കാക്കി പിഴ ഈടാക്കും.
പിഴയ്‌ക്കൊപ്പം പാര്‍ക്കിങ് ഫീസും
മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനിമുതല്‍ കോര്‍പ്പറേഷന്റെ പാര്‍ക്കിങ് സ്ഥലത്തോ സ്വകാര്യ പാര്‍ക്കിങ് സ്ഥലത്തോ ആയിരിക്കും ഇടുന്നത്. വാഹനം അവിടെ കിടക്കുന്ന അത്രയും നാളത്തെ പാര്‍ക്കിങ് ഫീസ് പിഴയ്‌ക്കൊപ്പം വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ക്കിങ് ഇനി സിംപിള്‍
സ്മാര്‍ട്ട് പാര്‍ക്കിങ് മാനേജ്‌മെന്റ് പദ്ധതിവഴി നഗരത്തിലെ ഗതാഗത സംവിധാനം കൂടുതല്‍ ജനസൗഹൃദവും കാര്യക്ഷമവുമാകും. വാഹനങ്ങള്‍ അനായാസമായി പാര്‍ക്ക് ചെയ്യാനും സാധിക്കും. കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, കൊച്ചി മെട്രോ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സിഎസ്എംഎല്ലും കൊച്ചി മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
4.81 കോടിയാണ് സിഎസ്എംഎല്‍ ഇതിനായി ചെലവിട്ടത്. പാര്‍കൊച്ചി മൊെബെല്‍ ആപ്പ് വഴിയാണ് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യുന്നത്. ഇതില്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ വിവരങ്ങളുണ്ട്. ആപ്പിലൂടെ പാര്‍ക്കിങ് കേന്ദ്രങ്ങള്‍, പാര്‍ക്ക് ചെയ്യാനുള്ള സ്ഥലലഭ്യത, എണ്ണം എന്നിവയുടെ വിവരങ്ങളറിയാം. ആപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. ഫീസും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ അടയ്ക്കാം.
Content Highlights: Kochi implements smart box parking system. Fines and parking fees for violations. Minister KB Ganesh Kumar announces new traffic management system for efficient parking.
Published: 05 Nov 2025, 03:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented