ബസ് പിഴയടയ്ക്കാനുള്ളത് 200 ചെലാനുകളാണെന്ന വിവരവും സെന്‍ട്രല്‍ പോലീസ് കോടതിയെ അറിയിച്ചു.

കൊച്ചി: നിയമലംഘനം പതിവാക്കിയ 'സജിമോൻ' ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി സിറ്റി പോലീസ്. ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിന് പോലീസ് അപേക്ഷ നൽകി. ബസിന്റെ ആർ.സി. ബുക്ക് അടക്കമുള്ള രേഖകൾ പൊലീസ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി.
ബസ് പിഴയടയ്ക്കാനുള്ളത് 200 ചെലാനുകളാണെന്ന വിവരവും സെൻട്രൽ പോലീസ് കോടതിയെ അറിയിച്ചു. ഇരുനൂറോളം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസ് രേഖകൾ പോലീസ് ജില്ലാ കോടതിയിൽ ഹാജരാക്കിയത്.
ഓട്ടോറിക്ഷക്കാരനെ മർദിച്ചതിന് 'സജിമോൻ' ബസിലെ ജീവനക്കാരായ പള്ളുരുത്തി സ്വദേശി ഇസഡ്. നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുന്പളങ്ങി സ്വദേശി ബ്രിസ്റ്റോ മാത്യൂസ് (30) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി 7.45-ന് എറണാകുളം നോർത്ത് ടൗൺഹാളിനുമുന്നിലെ പന്പിനുസമീപമായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശി ഹാഷിം (54) ഓടിച്ച ഓട്ടോറിക്ഷയെ 'സജിമോൻ' ബസ് ഇടിക്കാൻവന്നത് ചോദ്യംചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെ ബസ് ജീവനക്കാർ ഹാഷിമിനെ മർദിക്കുകയായിരുന്നു.
Content Highlights: Kochi City Police requested the Motor Vehicles Department to cancel the permit of the Sajimon bus., The bus has pending fines for around 200 traffic violations., Bus crew members were arrested for assaulting an autorickshaw driver near Town Hall, Kochi., Police submitted the bus RC book and documents to the district court.
Published: 01 Sept 2026, 03:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented