
അടിയന്തര ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് വഴി മുടക്കുന്നതാണ് ഗതാഗത നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങളിലൊന്ന്. ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം അടിയന്തര വാഹനങ്ങളുടെ ഗണത്തില്‍ വരുന്നവയാണ്. എന്നാല്‍, ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ക്കൊണ്ട് മനപൂര്‍വ്വം അല്ലാതെ ആംബുലന്‍സുകളുടെ വഴി തടസ്സപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ചില സൂപ്പര്‍ ഹീറോകള്‍ വഴികാട്ടിയായി എത്താറുമുണ്ട്.
ഇത്തരത്തില്‍ കടുത്ത ഗതാഗതക്കുരുക്കില്‍ ഗുരുതരമായ ഒരു രോഗിയുമായി എത്തിയ ആംബുലന്‍സിന് വഴിയൊരുക്കാനായി റോഡിലൂടെ ഓടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. റോഡില്‍ നിറഞ്ഞ് കിടക്കുന്ന വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും മാറ്റിയാണ് അദ്ദേഹം ആംബുലന്‍സിന് വഴിയൊരുക്കുന്നത്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ട്രാഫിക് ബ്ലോക്കില്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന സഹപ്രവര്‍ത്തകര്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ഓരോ ആംബുലന്‍സും വരുന്നത്. ആംബുലന്‍സ് വരുന്ന സൂചന ലഭിച്ചാല്‍ ആംബുലന്‍സിന് എത്രയും വേഗം കടന്നു പോകാന്‍ വഴിയൊരുക്കുക എന്നതാണ് നമ്മുടെ കടമ. വാഹനത്തിന് പുറകെ ഒരു ആംബുലന്‍സ് വരുന്ന സൂചന ലഭിച്ചാല്‍ കഴിയുന്നതും വേഗം ഇടത്തേക്ക് ഇന്‍ഡിക്കേറ്റര്‍ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തേക്ക് ഒതുക്കി ആംബുലന്‍സിനെ വലത് ഭാഗത്ത്കൂടെ കടത്തിവിടുക. ഇങ്ങനെയൊരു കുറിപ്പും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 1989-ല്‍ മുതല്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്ന റോഡ് ചട്ടങ്ങള്‍ അല്ലെങ്കില്‍ റൂള്‍സ് ഓഫ് റോഡ് റെഗുലേഷന്‍ അനുസരിച്ച് ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് റോഡില്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയുണ്ടായിരുന്നത്. എന്നാല്‍, പരിഷ്‌കരിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍ വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും ഇത്തരത്തിലുള്ള വാഹനങ്ങളില്‍ തന്നെ ഏതിനാണ് മുന്‍ഗണനയെന്ന് റെഗുലേഷന്‍ 27-ല്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
ഇതിലെ നിര്‍ദേശം അനുസരിച്ച് മനുഷ്യജീവന്‍ രക്ഷിക്കുന്നതിനോ ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നതിന് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ് പ്രത്യേകം മുന്‍ഗണന ഉറപ്പാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സൈറന്‍ ഓണ്‍ ചെയ്തോ ഫ്ളാഷ് ലൈറ്റുകള്‍ ഇട്ടോ വരുന്ന വാഹനങ്ങള്‍ക്കാണ് മുന്‍ഗണനയ്ക്ക് അര്‍ഹതയുള്ളതെന്നാണ് നിയമത്തില്‍ പറയുന്നത്.
Content Highlights: Kerala Police Officer Clears Path for Ambulance in Traffic Gridlock, Earns Social Media Praise
Published: 06 Aug 2025, 08:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented