സംസ്ഥാന പോലീസ് സേനയ്ക്കായി വാങ്ങിയ പുതിയ വാഹനങ്ങൾ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകൾക്കായി വാങ്ങിയതാണ് ഇവ.
മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‍റെ ഗൂർഖ, ട്രാവെലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങീ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
ഇതിൽ മറ്റ് വാഹനങ്ങൾ മുൻപ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിന്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും 20.7 എൻഎം ടോർക്കും നൽകുന്നുണ്ട്.
പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കാനാണ് 44 ബൊലേറോ വാഹനങ്ങൾ എത്തിച്ചത്. ഹൈവേ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും 40 സ്കോർപ്പിയോ എസ്.യു.വികൾ സഹായിക്കും.
15 ഫോഴ്സ് ഗൂർഖ, അഞ്ച് മഹീന്ദ്ര ഥാർ എസ്.യു.വികളും കൂട്ടത്തിലുണ്ട്. അതികഠിനമായ മലയോര മേഖലകളിലെ പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ഏത് ദുർഘടം പിടിച്ച സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും ഇവ ഉപകരിക്കും. 18 ഫോഴ്സ് ട്രാവലറുകളും ഇതിൽ ഉൾപെടും.
Content Highlights: Kerala Police welcomes 146 new vehicles, including Hero Xpulse bikes & rugged SUVs like Scorpio, Thar, and Gurkha, to enhance patrolling & efficiency. Learn more!
Published: 18 Feb 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented