
പയ്യന്നൂർ:ദേശീയപാതയിൽ വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ 147 ഇ-വാഹന ചാർജിങ് സ്റ്റേഷൻ വരുന്നു. കേന്ദ്രപദ്ധതിയുടെ മേൽനോട്ടം കേരളത്തിൽ കെ.എസ്.ഇ.ബി.ക്കാണ്. കേരളത്തിൽ ആകെ 270 സ്റ്റേഷനുകൾക്കാണ് അനുമതി തേടിയിരിക്കുന്നത്. ഇതിൽ 147 എണ്ണം ദേശീയപാതകളിലാണ് സ്ഥാപിക്കുക. സർവീസ് റോഡിനരികെയുള്ള സർക്കാർ ഭൂമിയുടെ കണക്കും പദ്ധതിക്കായി സമർപ്പിച്ചു.
പി.എം-ഇ ഡ്രൈവ് ( പി.എം. ഇലക്ട്രിക് ഡ്രൈവ് റെവലൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ്) എന്ന പദ്ധതിയിലാണ് ചാർജിങ് സ്റ്റേഷൻ വരുന്നത്. കെ.എസ്.ഇ.ബി.യുടെ റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സി (റീസ്)നാണ് ചുമതല. ദേശീയപാതയ്ക്കരികിൽ റവന്യൂഭൂമി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി.യുടെ ഉൾപ്പെടെ കൈവശമുള്ള ഭൂമിയിലായിരിക്കും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കിയ ഗൈഡ് ലൈൻ പ്രകാരം ഓരോ 25 കിലോമീറ്ററിലും ചുരുങ്ങിയത് ഒരു ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ദേശീയപാതയോട് ചേർന്ന് വേണം. ബസ്, ട്രക്ക് എന്നിവയ്ക്ക് ഓരോ 100 കിലോമീറ്ററിലും ഒന്നുവേണം. എന്നാൽ കേരളത്തിൽ സ്ഥലപരിമിതി തടസ്സമാണ്.
Content Highlights: Installation of 147 EV charging stations on national highways., Total of 270 stations planned across Kerala under PM-eDrive scheme., KSEB's REES wing to supervise the project implementation., Strategic placement using government, BSNL, and KSRTC land., Compliance with Ministry of Power guidelines for charging infrastructure.
Published: 11 Mar 2026, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented