ഡ്രൈവിങ് ലൈസന്‍സിന്റെയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെയും ഹാര്‍ഡ് കോപ്പി നല്‍കുന്നതിനായി 245 രൂപ വാങ്ങിയിട്ടും ഹാര്‍ഡ് കോപ്പി നല്‍കാത്തതിനെതിരേ ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
എറണാകുളം സ്വദേശി എന്‍. പ്രകാശ് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിശദീകരണം തേടിയത്. ഡ്രൈവിങ് ലൈസന്‍സിന്റെയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെയും ഹാര്‍ഡ് കോപ്പി നല്കുന്നതിനാല് പണം വാങ്ങിയിട്ട് നല്കാതിരിക്കാന് കഴിയില്ലെന്നാണ് ഹര്‍ജിയിലെ വാദം.
ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഡിജി ലോക്കറില്‍നിന്നും എം പരിവാഹന്‍ ആപ്പില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്കാനുള്ളതിനാലാണ് സ്വന്തമായി പ്രിന്റെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്ജിക്കാരന് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലൈസന്‍സിന്റെ ഹാര്‍ഡ് കോപ്പി നല്‍കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Kerala high court intervention on driving license printing and distribution
Published: 14 Feb 2024, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented