ടെസ്റ്റിങ് കേന്ദ്രങ്ങള് വരുന്നതോടെ വെഹിക്കിള് ഇന്സ്പെക്ടര്ാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്.

തിരുവനന്തപുരം: വാഹന ഫിറ്റ്നസ് പരിശോധന യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വിജയശതമാനത്തിൽ ആശങ്ക. 60 ശതമാനം വാഹനങ്ങളും പരാജയപ്പെടാനാണ് സാധ്യത. നിലവിൽ വാഹനങ്ങളുടെ ക്ഷമത വിലയിരുത്തിയിരുന്നത് ഉദ്യോഗസ്ഥരായിരുന്നു.
എന്നാൽ യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുമ്പോൾ വാഹനത്തിന്റെ സസ്പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി സർവഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രസംവിധാനങ്ങളിലൂടെ വിലയിരുത്തപ്പെടും. നല്ലരീതിയിൽ പരിപാലിക്കുന്ന വാഹനമേ ടെസ്റ്റ് പാസാകുകയുള്ളൂ.
കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകളിലേക്ക് സംസ്ഥാനവും നീങ്ങുന്നത്. ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാത്ത സംസ്ഥാനങ്ങളിൽ ഫിറ്റ്നസ് ഫീസ് സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ഒരോ ജില്ലയിലും രണ്ട് വാഹനപരിശോധനാ കേന്ദ്രങ്ങൾ വീതമാണ് വരുന്നത്.
ആദ്യത്തേത് കൊല്ലം പൂയപ്പള്ളിയിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ആറുമാസത്തിനുള്ളിൽ സംസ്ഥാനം പൂർണമായും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സംവിധാനത്തിലേക്ക് നീങ്ങും. ടെസ്റ്റ് പാസാകുമ്പോൾ സിസ്റ്റം സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. പരിശോധനാഫലം തത്സമയം വാഹൻ സോഫ്റ്റ്വേറിലേക്കെത്തും.
ഇൻസ്പെക്ടർമാരുടെ ജോലിഭാരം കുറയും
ടെസ്റ്റിങ് കേന്ദ്രങ്ങൾ വരുന്നതോടെ വെഹിക്കിൾ ഇൻസ്പെക്ടർാരുടെ ജോലിഭാരം കുറയും. ഫിറ്റ്നസ് പരിശോധനയ്ക്കാണ് ഏറെ സമയം ചെലവിട്ടിരുന്നത്. ഇവരെ ഡ്രൈവിങ് ടെസ്റ്റിനും, റോഡ് സുരക്ഷാ പരിപാടികൾക്കും വാഹന പരിശോധനയ്ക്കും വിന്യസിക്കാനാകും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്പെക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന കമ്മിഷണർക്ക് നിവേദനം നൽകിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ നിഷേധിച്ചു.
Content Highlights: Vehicle fitness testing in Kerala shifts to automated computerized systems., Around 60 percent of vehicles are expected to fail the rigorous automated test., First automated testing center opens in Pooyappally, Kollam., The entire state will transition to automated testing within six months., Results will be uploaded in real-time to the Vahan software.
Published: 17 Aug 2026, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented