ഓള് ഇന്ത്യ പെര്മിറ്റ് ഫീസ് അടച്ചിട്ടും ബസുകള് മറ്റു സംസ്ഥാനത്തേക്കു കടക്കുമ്പോള് ഇപ്പോഴും അധികൃതര് തടയുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Photo: AI Generated
കോഴിക്കോട്: അന്തര്സംസ്ഥാന ബസ് സര്വീസില് സംസ്ഥാനങ്ങള് തമ്മിലുള്ള നികുതിത്തര്ക്കത്തില് യാത്രക്കാര് പെരുവഴിയിലാകുന്നു. ഓള് ഇന്ത്യ പെര്മിറ്റുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് യാത്രക്കാരെ വലയ്ക്കുന്നത്. കേരളത്തില്നിന്ന് പ്രധാനമായും കര്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സര്വീസ് നടത്തുന്നത്.
കേരളത്തില്നിന്ന് പോകുന്ന ബസുകള് അയല്സംസ്ഥാനത്തിന്റെ അതിര്ത്തി കടന്നുകഴിഞ്ഞാല് ആ സംസ്ഥാനങ്ങളിലെ മോട്ടോര്വാഹനവകുപ്പ് അധികൃതര് ബസുകള് തടയും. സംസ്ഥാന പെര്മിറ്റില്ലെന്ന കാരണത്താലാണ് തടയുന്നത്. ഇതേ രീതിയില് മറുനാട്ടില്നിന്നുള്ള ബസുകള്ക്ക് കേരളവും പിഴ ഈടാക്കുന്നുണ്ട്.
പലരും വിവിധ വെബ്സൈറ്റുകളില്നിന്ന് ഓണ്ലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. യാത്രചെയ്യുന്നതിനിടെ അയല്സംസ്ഥാനങ്ങളിലെ അധികൃതര് ബസ് തടയുമ്പോഴാണ് നികുതിയെക്കുറിച്ചുള്ള കാര്യങ്ങളറിയുന്നത്. ഇങ്ങനെവരുമ്പോള് അത്യാവശ്യമായി യാത്രചെയ്യുന്നവര് വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. രാത്രിയില് പെരുവഴിയിലാവുന്ന സംഭവംവരെ ഉണ്ടാകുന്നു.
ഇത്തരത്തില് ബസുകള് തടയുകയും സംസ്ഥാന പെര്മിറ്റ് എടുക്കാത്തതിനാല് ലക്ഷങ്ങള് പിഴയീടാക്കുകയും ചെയ്തതിനെത്തുടര്ന്ന് കേരളത്തില്നിന്നുള്ള ബസുകള് ഒരാഴ്ചയോളം സര്വീസ് നിര്ത്തിവെച്ച് സമരംചെയ്തിരുന്നു.
2023-ല് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓള് ഇന്ത്യ പെര്മിറ്റിനായി മൂന്നുമാസത്തേക്ക് 90,000 രൂപ ഫീസ് ഇനത്തില് അടച്ചാല് മതി. ഇതുകാരണം സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട നികുതി ഇല്ലാതാവുമെന്നു ചൂണ്ടിക്കാട്ടി ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്, കോടതി അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളോട് തീരുമാനമെടുക്കാനാണ് നിര്ദേശിച്ചത്.
ഓള് ഇന്ത്യ പെര്മിറ്റ് ഫീസ് അടച്ചിട്ടും ബസുകള് മറ്റു സംസ്ഥാനത്തേക്കു കടക്കുമ്പോള് ഇപ്പോഴും അധികൃതര് തടയുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോള് അത്യാവശ്യമായി യാത്രചെയ്യുന്നവര് വലിയ ബുദ്ധിമുട്ടിലാകുന്നു. ഏറെസമയം നിരത്തുകളില് കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉണ്ടാകുന്നത്.
കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നതിനിടെ നികുതിയുമായി ബന്ധപ്പെട്ട് മോട്ടോര്വാഹനവകുപ്പ് താന് സഞ്ചരിച്ച ബസ് കസ്റ്റഡിയിലെടുത്തെന്ന് കോട്ടയം സ്വദേശിയായ കെന്നി ജേക്കബ് പറഞ്ഞു. ഒരുപാട് സമയം അവിടെ കാത്തുനിന്നശേഷം ബസിന്റെ ആളുകള് മറ്റൊരു ബസ് ഏര്പ്പാടാക്കിത്തരുകയായിരുന്നെന്ന് കെന്നി ജേക്കബ് പറഞ്ഞു.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്ക്ക് പരിഹാരം കണ്ടെത്താനായി കേരളം പ്രത്യേകമായി സംസ്ഥാന ടാക്സ് ഷെഡ്യൂള് ഏര്പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കകം യാത്രക്കാര്ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില് സംവിധാനം നടപ്പാക്കുമെന്നും മോട്ടോര്വാഹനവകുപ്പ് അധികൃതര് പറഞ്ഞു.
Content Highlights: A tax dispute between states is causing chaos for interstate bus passengers. All India Permit holders are being stopped and fined, leading to travel disruptions. Learn more.
Published: 02 Dec 2025, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented