പാലക്കാട്: പുതിയ ഇന്നോവ ക്രിസ്റ്റ കാറിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ ലേലത്തുക 3,05,000 രൂപ. കെഎൽ9 എസെഡ് 9000 എന്ന ഇഷ്ടനമ്പറിന് ആവശ്യക്കാരേറിയതോടെയാണ് ലേലം നിശ്ചയിച്ചതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.

To advertise here,

നാലുപേർ പങ്കെടുത്ത ലേലത്തിൽ കെപിസിസി സെക്രട്ടറിയും പാലക്കാട് നഗരസഭയുടെ മുൻ അധ്യക്ഷനുമായ പി.വി. രാജേഷാണ് ഈ നമ്പർ നേടിയത്. നിലവിൽ കൈവശമുള്ള വണ്ടിയുടെ നമ്പർ കെഎൽ9 എഇ 9000 ആണ്.

ഇതിനും പുറമേ രാജേഷിന്റെ രാഷ്ട്രീയഗുരു മുൻ എംപി വി.എസ്. വിജയരാഘവന്റെ പ്രിയപ്പെട്ട നമ്പറും 9000 ആണ്. പാലക്കാട് ജില്ലയിൽ കൂടിയ തുകയ്ക്ക് ലേലത്തിൽ പോവുന്ന നമ്പറാണ് ഇതെന്ന് പാലക്കാട് ആർടിഒ സി.യു. മുജീബ് പറഞ്ഞു.