മുംബൈ: ചരക്ക്-സേവന നികുതി പരിഷ്‌കരണം രാജ്യത്തെ വാഹന-നിര്‍മാണ മേഖലകളില്‍ പ്രതീക്ഷയാകുന്നു. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയും. അതായത്, പത്തുലക്ഷം രൂപ വിലയുള്ള കാറിന് ഒരു ലക്ഷം രൂപയ്ക്കടുത്ത് ഇളവാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മാതാക്കള്‍ പൂര്‍ണമായി ജിഎസ്ടി നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറിയാലാണ് വിലയില്‍ ഇത്രയും കുറവുണ്ടാവുക. ചെറുകാറുകള്‍ക്കുമാത്രമല്ല, എസ്യുവികള്‍ക്കുള്‍പ്പെടെ പുതിയ നികുതി പരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കും. ആഡംബരക്കാറുകള്‍ക്കും എസ്യുവികള്‍ക്കും 40 ശതമാനം ജിഎസ്ടിയാണ് വരിക.
എന്നാല്‍, ഇവയ്ക്കുമേലുണ്ടായിരുന്ന നഷ്ടപരിഹാര സെസ് ഒഴിവാക്കുകയാണ്. വലിയ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതല്‍ 22 ശതമാനംവരെ നഷ്ടപരിഹാര സെസും ബാധകമാണ്. ഇതുള്‍പ്പെടെ ആകെ 45 മുതല്‍ 50 ശതമാനംവരെ നികുതി ഈടാക്കുന്നുണ്ട്. സെസ് ഒഴിവാകുന്നതോടെ 40 ശതമാനം ജിഎസ്ടിമാത്രമാണ് ബാധകമാകുക. വാഹനവിലയിലും ഇത് പ്രതിഫലിക്കും.
മഹീന്ദ്ര, ടാറ്റ, മാരുതി പോലുള്ള കമ്പനികളുടെ ഓഹരിവില വ്യാഴാഴ്ച ഉയര്‍ന്നതും ഇതിനാലാണ്. മുന്‍പ് 40 ലക്ഷം രൂപ വിലയുള്ള കാറിന് ജിഎസ്ടിയും സെസും ചേര്‍ന്ന് 59.2 ലക്ഷം രൂപവരെ വില വന്നിരുന്നു. പുതിയ നിരക്കുപ്രകാരമിത് 56 ലക്ഷമായി കുറയും. അതായത് വാങ്ങുന്നവര്‍ക്ക് മൂന്നുലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക.
Content Highlights: Indian Auto Market Braced for GST Restructuring: Impact on Car Prices and Manufacturer Outlook
Published: 05 Sept 2025, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented