ഇന്ത്യയുടെ ഗതാഗത മേഖലയില്‍ നടപ്പാക്കേണ്ട ഭാവി പദ്ധതികളെ കുറിച്ച് റോഡ് മാപ്പ് പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈപ്പര്‍ലൂപ്പ്, റോപ്‌വേയ്‌സ്, കേബിള്‍ ബസുകള്‍, ഫ്യൂണിക്കുലാര്‍ റെയില്‍വേകള്‍ തുടങ്ങിയവയാണ് ഭാവിയില്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഗതാഗത സംവിധാനങ്ങളെന്നാണ് മന്ത്രി പറഞ്ഞത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വാഹന മേഖല വലിയൊരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. ട്രീ ബാങ്ക്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ടെസ്റ്റുകള്‍, 11 വാഹന നിര്‍മാതാക്കള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിനുകള്‍ തുടങ്ങിയവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. 25000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടുവരി പാത നാലുവരിയായി ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഗതാഗത മേഖലയിലെ മാറ്റങ്ങള്‍ നഗരപ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. കേദര്‍നാഥ് ഉള്‍പ്പെടെ 360 സ്ഥലങ്ങളില്‍ റോപ്‌വേകള്‍, കേബിള്‍ കാറുകള്‍, ഫ്യൂണിക്കുലാര്‍ റെയില്‍വേ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നത് തന്നെ ഇതിന്റെ ഉദാഹരണമാണ്. കുത്തനെയുള്ള പ്രദേശങ്ങളിലേക്ക് ആളുകള്‍ക്ക് യാത്ര ചെയ്യുന്നതിനായി ലിഫ്റ്റ്-റെയില്‍വേ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് ഒരുക്കുന്ന യാത്ര സംവിധാനമാണ് ഫ്യൂണിക്കുലാര്‍ റെയില്‍വേ. മലയോര പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക.
ഇന്ത്യയുടെ മുഖഛായ തന്നെ മറ്റാന്‍ പോകുന്ന ഈ യാത്ര സംവിധാനങ്ങള്‍ക്കായി 200 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മെച്ചപ്പെട്ട റോഡ് സംവിധാനങ്ങള്‍ വരുന്നതോടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നത് പോലെ തന്നെ രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്ന് മന്ത്രി അവകാശപ്പെട്ടു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ള റോഡുകള്‍ ഇന്ത്യയില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മെട്രോ നഗരങ്ങളില്‍ റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍, കേബിള്‍ ബസുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലം വിദൂരമല്ലെന്നും മന്ത്രി പറയുന്നു. മെട്രിനോ പോഡ് ടാക്‌സികള്‍, ഹൈപ്പര്‍ലൂപ്പ് സംവിധാനം, പില്ലര്‍ ബെയ്‌സ്ഡ് മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ഹൈടെക് പദ്ധതികള്‍ ഡല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങി 11 കമ്പനികള്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് ഇന്ധന ഇറക്കുമതി കുറയ്ക്കുകയും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യും. ഒന്നിലധികം ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിനുകളെയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ എന്ന വിശേഷിപ്പിക്കുന്നത്.
Content Highlights: Nitin Gadkari announces transformative transport plans for India, including hyperloops, cable cars
Published: 06 Jul 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented