ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ CATL ആണ് ബാറ്ററി പാക്കുകള്‍ നല്‍കുന്നത്. ലോങ് റേഞ്ച് പതിപ്പ് ചൈനയുടെ CLTC സൈക്കിളില്‍ 600 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് ഹ്യുണ്ടായ് സ്ഥിരീകരിക്കുന്നു.

ഓൾ ഇലക്ട്രിക് മോഡലായ Ioniq V ഓട്ടോ ചൈന 2026-ൽ അവതരിപ്പിച്ച് ഹ്യുണ്ടായ്. ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിപണിയിൽ മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലിഫ്റ്റ്ബാക്ക് ശൈലിയിലുള്ള സെഡാൻ കമ്പനി മുമ്പ് പ്രദർശിപ്പിച്ച വീനസ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തത്കാലം ചൈനയിൽ മാത്രമാകും ഹ്യുണ്ടായ് ഈ വാഹനം വിൽക്കുക.
ഹ്യുണ്ടായിയുടെ പുതിയ ഇ.വി ഡിസൈൻ ശൈലിയായ ദി ഒറിജിൻ പിന്തുടർന്നാണ് Ioniq V രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂപ്പെയ്ക്ക് സമാനമായ സ്ലീക്ക് രൂപം, പൂർണ എൽഇഡി ലൈറ്റിങ്, ഫ്രെയിംലെസ് ഡോറുകൾ, ലോ-പ്രൊഫൈൽ ടയറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഡാഷ്‌ബോർഡ് മുഴുവൻ വ്യാപിച്ചു കിടക്കുന്ന 27 ഇഞ്ച് 4K പനോരമിക് ഡിസ്പ്ലെയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഡ്രൈവർക്ക് മുന്നിലായി വൈഡ്-ഫോർമാറ്റ് കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 3-സ്‌പോക്ക് ടച്ച്-എനേബിൾഡ് സ്റ്റിയറിങ് വീൽ, ആംബിയന്റ് ലൈറ്റിങ്, 8-സ്പീക്കർ ഡോൾബി അറ്റ്‌മോസ് സജ്ജീകരിച്ച സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഇന്റീരിയറിലുണ്ട്.
ദൃഢമായ ബോഡി ഘടനയും ഒൻപത് എയർബാഗ് സംവിധാനവുമാണ് സുരക്ഷ ഒരുക്കുന്നത്. ചൈനീസ് ടെക് കമ്പനി മൊമെന്റയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും (ADAS) വാഹനത്തിലുണ്ട്.
പ്രാദേശിക പങ്കാളിയായ ബെയ്ജിങ് ഓട്ടോമോട്ടീവ് ഗ്രൂപ്പ് (BAIC)മായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 800-വോൾട്ട് ആർക്കിടെക്ചറിലാണ് Ioniq V നിർമ്മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിർമ്മാതാക്കളായ CATL ആണ് ബാറ്ററി പാക്കുകൾ നൽകുന്നത്. ലോങ് റേഞ്ച് പതിപ്പ് ചൈനയുടെ CLTC സൈക്കിളിൽ 600 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് ഹ്യുണ്ടായ് സ്ഥിരീകരിക്കുന്നു. വാഹനത്തിന്റെ ലോവർ റേഞ്ച് വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന. പവർ ഔട്ട്പുട്ട്, ആക്‌സിലറേഷൻ കണക്കുകൾ ഹ്യുണ്ടായ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: First China-exclusive all-electric model by Hyundai, Built on an 800-volt architecture with CATL batteries, Features a 27-inch 4K panoramic display and Dolby Atmos sound, Offers over 600 km range on the CLTC cycle, Developed in collaboration with Momenta for localized ADAS
Published: 25 Apr 2026, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented