അമേരിക്കയിൽ ഉത്പാദനം ആരംഭിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇലക്ട്രിക് വാഹനങ്ങളായ 0 സീരീസ് എസ്‌യുവി, സെഡാൻ എന്നിവയുടെ നിർമാണം ഉപേക്ഷിച്ച് ഹോണ്ട. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യത്തിൽ തങ്ങളുടെ ആഗോള ഇവി തന്ത്രം പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നത്.
0 സീരീസ് എസ്‌യുവി 2026-ൽ ഇന്ത്യയിലേക്ക് പൂർണമായും ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും അതും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട 0 ആൽഫ എസ്‌യുവിയുടെ കാര്യത്തിൽ മാറ്റമൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.
0 സീരീസ് എസ്‌യുവി, സെഡാൻ എന്നിവ റദ്ദാക്കിയത് എന്തുകൊണ്ട്?
അമേരിക്കയിലെ പ്രധാന നയമാറ്റങ്ങൾ ബിസിനസ്സിൽ പ്രതികൂല സ്വാധീനം ചെലുത്തിയതായി ഹോണ്ട പറഞ്ഞു. ഇവി വാങ്ങുന്നതിനും നിർമിക്കുന്നതിനും മുൻ ഭരണകൂടം അനുവദിച്ച പ്രോത്സാഹനങ്ങൾ ട്രംപ് ഭരണകൂടം സമീപകാലത്ത് പിൻവലിക്കുകയും പെട്രോൾ, ഹൈബ്രിഡ് വാഹനങ്ങളിൽ പ്രതികൂല താരിഫ് നയങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് ലാഭത്തെ ബാധിച്ചു.
ഇവികളോടുള്ള ആവശ്യം ഗണ്യമായി കുറഞ്ഞുവരുന്ന നിലവിലെ ബിസിനസ്സ് സാഹചര്യത്തിൽ ഈ മോഡലുകളുടെ ഉത്പാദനവും വിൽപനയും ആരംഭിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നഷ്ടങ്ങൾക്ക് കാരണമാകുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോണ്ടയുടെ ലാഭത്തെ ബാധിച്ച മറ്റൊരു ഘടകം ചൈനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരമാണ്. ചൈനയിലെ ഉപഭോക്താക്കൾ സോഫ്റ്റ്‌വെയർ അധിഷ്ഠിത സവിശേഷതകളിലേക്ക് കൂടുതൽ ചായുകയും പരമ്പരാഗത ഹാർഡ്‌വെയർ സവിശേഷതകളിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നതായി കമ്പനി നിരീക്ഷിച്ചു.
ഇതിന്റെ ഫലമായി, പുതിയ ഇലക്ട്രിക് വാഹന കമ്പനികൾ അതിവേഗം ഉയർന്നുവന്നു. ഈ മത്സര സാഹചര്യം തങ്ങളുടെ ഉൽപന്നങ്ങളുടെ മത്സരക്ഷമത കുറച്ചെന്നാണ് ഹോണ്ട പറയുന്നത്.
ഇന്ത്യൻ വിപണിയിലെ പ്രത്യാഘാതങ്ങൾ
0 സീരീസ് എസ്‌യുവി ഫ്ലാഗ്ഷിപ്പ് മോഡലായി 2026-ൽ ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അമേരിക്കയിലെ നിർമാണം റദ്ദാക്കിയതോടെ ഈ വരവിന് ഇനി സാധ്യതയില്ല. അതേസമയം, ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രാധാന്യമുള്ളത് ചെറിയ 0 ആൽഫ എസ്‌യുവിക്കാണ്.
ഇത് ഹോണ്ടയുടെ 0 സീരീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കീഴിൽ പദ്ധതിയിട്ട ഏഴ് മോഡലുകളിൽ ഒന്നാണ്. കൂടാതെ ഇത് ആഭ്യന്തര വിപണിക്കും കയറ്റുമതി ചെയ്യാനും ഇന്ത്യയിൽ നിർമിക്കും. ഈ പദ്ധതിക്ക് നിലവിൽ മാറ്റമൊന്നും ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Honda cancels 0 Series SUV and sedan production globally due to financial challenges and policy shifts., The decision follows declining EV demand and increased competition from Chinese software-focused automakers., Honda faces massive write-downs between 340 billion to 570 billion yen., India's EV roadmap remains unaffected, with the 0 Alpha SUV production still on track.
Published: 13 Mar 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented