ന്ത്യന്‍ വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോക്കോര്‍പ്പ് ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലേയ്ക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ യൂളര്‍ മോട്ടോഴ്സില്‍ 525 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. യൂളര്‍ മോട്ടോഴ്സില്‍ 32 ശതമാനം ഓഹരികളാണ് ഹീറോ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി.

To advertise here,

കമ്പനിയുടെ സുഗമമായ മുന്നോട്ടുള്ള യാത്രയെ ഈ നീക്കം ശക്തിപ്പെടുത്തുമെന്ന് ഹീറോ മോട്ടോക്കോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. പവന്‍ മുഞ്ജല്‍ പറഞ്ഞു. അനുദിനം വളര്‍ച്ചപ്രാപിക്കുന്ന രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ ഭാഗമാകുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഈ നിക്ഷേപം ഹീറോ മോട്ടോകോര്‍പ്പിനെ ഇവി വ്യവസായത്തില്‍ ശക്തമായ സ്ഥാനത്ത് എത്തിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

30 ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് യൂളര്‍ മോട്ടോഴ്‌സ്. ഇലക്ട്രിക് ത്രീ-വീലറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മിക്കുന്നതിലും സേവനം നല്‍കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള കമ്പനിയാണിത്. അടുത്തിടെ ആദ്യത്തെ ഇലക്ട്രിക് വാണിജ്യ ഫോര്‍ വീലര്‍ പുറത്തിറക്കി കമ്പനി ശ്രദ്ധ നേടിയിരുന്നു.