ഡല്‍ഹി നഗരത്തെ ബാധിച്ചിരിക്കുന്ന രൂക്ഷമായ മലിനീകരണത്തിന്റെ 40 ശതമാനവും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ സംഭാവനയാണ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തെയും അതിൽ വാഹനങ്ങളുടെ പങ്കിനെയും വിമർശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വിഷപ്പുകയിൽ ഡൽഹി ശ്വാസം മുട്ടുന്നതിൽ ഗതാഗത മേഖലയ്ക്ക് കാര്യമായ പങ്കുണ്ടെന്നും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന വാഹനങ്ങളെ കുറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നുമാണ് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി മലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ്. ആകെ രണ്ട് ദിവസമാണ് ഞാൻ ഡൽഹിയിൽ താമസിച്ചത്. ഈ സമയത്തിനുള്ളിൽ തന്നെ എനിക്ക് തൊണ്ടവേദന പിടിപ്പെട്ടിരിക്കുകയാണ്. ഈ രാജ്യത്തെ ഗതാഗത വകുപ്പ് മന്ത്രിയാണ് ഞാൻ. പക്ഷെ, മലിനീകരണത്തിന്റെ 40 ശതമാനവും നമ്മുടെ മേഖലയിൽ നിന്നാണെന്നും അദ്ദേഹം സ്വയം വിമർശനപരമായി പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ പ്രതിവർഷം 22 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നത്. സത്യസന്ധമായ ദേശസ്‌നേഹം ഉണ്ടെങ്കിൽ ഇത്തരം ഇറക്കുമതി കുറച്ച് കയറ്റുമതി കൂട്ടുകയാണ് ചെയ്യേണ്ടത്. എന്തുതരം ദേശസ്‌നേഹമാണ് ഇതെന്നും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നമുക്ക് കുറച്ച്, മലിനീകരണം ഒട്ടുമില്ലാത്ത ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ പ്രോത്സാഹിപ്പിച്ച് കൂടേയെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹി നഗരത്തെ ബാധിച്ചിരിക്കുന്ന രൂക്ഷമായ മലിനീകരണത്തിന്റെ 40 ശതമാനവും പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ സംഭാവനയാണ്. ഡൽഹി നഗരത്തിലെ മലിനീകരണം എന്നത് ഒരു പാരിസ്ഥിതിക പ്രശ്‌നം എന്നതിലുപരി ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലേയും ലക്ഷകണക്കിന് ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഫോസിൽ ഫ്യുവൽ വാഹനങ്ങളാണ് വാഹനത്തിൽ നിന്നുള്ള മലിനീകരണത്തിന് കാരണം. ലഭ്യതയിൽ പിന്നിലാണെങ്കിലും മലിനീകരണം ഉണ്ടാക്കുന്നതിൽ ഫോസിൽ ഇന്ധനങ്ങൾ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം കുറയ്ക്കാൻ പ്രധാന മാർഗം ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യുവൽ സെൽ തുടങ്ങിയ ബദൽ ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ്. ഇവ ഒരു ശതമാനം പോലും മലിനീകരണമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Union Minister Nitin Gadkari criticizes Delhi`s air pollution, stating 40% comes from the transport sector and fossil fuels. Advocates for electric & hydrogen vehicles.
Published: 26 Dec 2025, 06:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented