കാരശ്ശേരി (കോഴിക്കോട്): അനധികൃതമായി രാജ്യത്തേക്ക് വിദേശനിർമിതവാഹനങ്ങൾ കടത്തിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂരിലും കഴിഞ്ഞദിവസം കസ്റ്റംസ് സംഘം പരിശോധന നടത്തി.
ഭൂട്ടാൻവഴി ആഡംബരവാഹനങ്ങൾ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവരുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കുമാരനല്ലൂരിലും എത്തിയത്.
ഇവിടെ പ്രവർത്തിക്കുന്ന വാഹന പെയിൻറിങ് വർക്ക്ഷോപ്പ് ഉടമയുടെ പേരിൽ പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്. പരിശോധനയിൽ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ ഒരു നിസാൻ പട്രോൾ കാർ കണ്ടെത്തി.
നമ്പർപ്ലേറ്റും വാഹനത്തിന്റെ കുറെ ഭാഗങ്ങളും എടുത്തുമാറ്റിയനിലയിലായിരുന്നു. ഈ വാഹനവുമായി ഒരുബന്ധവുമില്ലെന്നാണ് പെയിൻറിങ് വർക്ക്ഷോപ്പ് ഉടമ കസ്റ്റംസിനെ അറിയിച്ചത്. വാഹനം കസ്റ്റംസ് കൊണ്ടുപോയി. നേരത്തേ മുക്കത്ത് കാർ വാഷിങ് സെൻററിലും ഒരു വ്യവസായിയുടെ വീട്ടിലും കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
വിദേശരാജ്യങ്ങളിൽനിന്ന് പഴയവാഹനങ്ങൾ എന്നപേരിൽ കണ്ടെയ്‌നറിൽ ഇന്ത്യയിലേക്കുകൊണ്ടുവന്ന് ഹിമാചൽ പ്രദേശിൽ രജിസ്റ്റർചെയ്ത് മറ്റുസംസ്ഥാനങ്ങളിലേക്ക് നികുതിയടയ്ക്കാതെ അനാഥികൃതവിൽപ്പന നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഭൂട്ടാനിൽ വാഹനങ്ങൾ വാങ്ങുന്നതിൽ കുറെ ഇളവുകൾ സർക്കാർ നൽകുന്നുണ്ട്.
സൗകര്യം ഉപയോഗപ്പെടുത്തി കുറഞ്ഞവിലയ്ക്ക് വാഹനങ്ങൾ എത്തിച്ചുനൽകുന്നതിന് രാജ്യത്തിന്റെ വിവിധഭാഗത്ത് എജൻറുമാർ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംശയമുള്ള സ്ഥലത്തെല്ലാം റെയ്ഡ് നടക്കുന്നതും ചില ആഡംബരവാഹനങ്ങൾ പിടിച്ചെടുക്കുന്നതും. കോഴിക്കോട് പ്രിവൻറീവ് കസ്റ്റംസ് സൂപ്രണ്ട് കെ.എം. സലീലിന്റെയും എൻ. സഹീറുദ്ദീന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: Customs investigate illegal foreign car import racket in Karassery, Kozhikode. A Nissan Patrol was seized. Learn more about the nationwide crackdown.
Published: 10 Nov 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented