
സുരക്ഷയെ മുന്‍നിര്‍ത്തി എത്രയൊക്കെ മുന്നറിയിപ്പ് നല്കിയാലും ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനവുമായി അഭ്യാസം കാണിക്കുന്നത് പതിവ് കാഴ്ചയാണ്. ഓണാഘോഷത്തിന്റെ പേരില്‍ കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ വാഹനവുമായി നടത്തിയ അഭ്യാസമാണ് മോട്ടോര്‍ വാഹന നടപടിക്ക് വിധേയമായ പുതിയ സംഭവം. നടുറോഡില്‍ വാഹനവുമായി നടത്തിയ അഭ്യാസത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിരിക്കുന്നത്.
കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എം.വി.ഡി. കേസെടുത്തിരിക്കുന്നത്.
നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാര്‍ഥികള്‍ നിരത്തുകളില്‍ ഇറങ്ങിയത്. വാഹനത്തിന്റെ ഡോറുകളില്‍ ഇരുന്നും മുകളില്‍ ഇരുന്നുമെല്ലാമായിരുന്നു യാത്ര. ഈ സമയത്ത് വാഹനമോടിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നോയെന്നാണ് ആദ്യം പരിശോധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതിലേക്കും ഇല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിനുപുറമെ, അഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിഗണനയിലുണ്ട്. ഫോക്സ്വാഗണ് പോളോ, ഔഡി, മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങി രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായി നിരവധി വാഹനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ നിരത്തുകളിലേക്ക് ഇറങ്ങിയത്. ഈ മേഖലയില്‍ ഗതാഗത തടസം ഉള്‍പ്പെടെ ഉണ്ടാക്കിയായിരുന്നു ആഘോഷമെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlights: College Students` Road Stunts During Onam: MVD Takes Action
Published: 12 Sept 2024, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented