
തൊടുപുഴ: വെന്റിലേറ്ററിലായിരുന്ന രോഗിയുമായി പോയ ആംബുലന്‍സിന്റെമുമ്പില്‍ മുക്കാല്‍ മണിക്കൂറോളം വഴി മുടക്കി കാറോടിച്ചു. ഇതേത്തുടര്‍ന്ന്, കാറുടമയ്ക്കും കാറോടിച്ചിരുന്നയാള്‍ക്കുമെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആംബുലന്‍സ് ഉടമ പരാതി നല്‍കി.
കെ.എല്‍. 34 സി. 2322 എന്ന കാറിന്റെ ഉടമയ്‌ക്കെതിരേയാണ് പുതുപ്പരിയാരം മുട്ടത്തുശേരില്‍ എം.കെ.അനീഷ് പരാതി നല്‍കിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ.ഓഫീസില്‍ നല്‍കിയ പരാതി അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി ആര്‍.ടി.ഒ.യ്ക്ക് കൈമാറി.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കുറവിലങ്ങാട് ചക്കാലമറ്റം സ്വദേശിയായ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ്, പാലാ ബൈപ്പാസില്‍ ബ്രേക്ക്ഡൗണായി. തുടര്‍ന്ന്, അവിടെ സര്‍വീസ് നടത്തുന്ന ഹരിത എന്ന ഐ.സി.യു. ആംബുലന്‍സിലേക്ക് മാറ്റി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യാത്ര തുടര്‍ന്നു. ഏഴേമുക്കാലോടെ തൊടുപുഴ ടൗണ്‍ കഴിഞ്ഞപ്പോഴാണ് കാര്‍ മുന്നില്‍പ്പെട്ടത്.
കാര്‍ ഹസാര്‍ഡ് ലൈറ്റ് തെളിച്ച് മുന്നില്‍ വന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. മറികടന്നുപോകാന്‍ ആംബുലന്‍സ് ശ്രമിക്കുമ്പോഴൊക്കെ കാര്‍ വഴി മുടക്കി കൊണ്ടിരുന്നു. കാറില്‍ ആംബുലന്‍സ് ഇടിക്കാതിരിക്കാന്‍ ഒരിക്കല്‍ സഡന്‍ ബ്രേക്ക് ഇടേണ്ടിവന്നു. ആംബുലന്‍സിന്റെ മുമ്പിലിരിക്കുകയായിരുന്ന രോഗിയുടെ ബന്ധുവിന്റെ തല വാഹനത്തിന്റെ മുന്നിലിടിക്കുകയും ചെയ്തു.
പെരുമ്പാവൂര്‍ സിഗ്‌നലിന്റെ തൊട്ടുമുമ്പുവരെ കാര്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ആംബുലന്‍സിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധു പെരുമ്പാവൂര്‍ പോലീസിനെ അപ്പോള്‍ത്തന്നെ വിവരമറിയിച്ചിരുന്നു.
Content Highlights: Car Blocked Ambulance Way In Thodupuzha
Published: 06 Mar 2020, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented