ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമിക്കുന്നതിനായി ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡി, ബീജിങ് വെലിയോൺ ന്യൂ എനർജി എന്നിവരുമായി ചർച്ചകൾ നടത്തുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ അദാനി ഇൻഡസ്ട്രീസ് നിഷേധിച്ചു. രാജ്യത്ത് അതിവേഗം വളരുന്ന ശുദ്ധോർജ്ജ മേഖലയിൽ തങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിനായി ഈ രണ്ട് ചൈനീസ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ഒരു സഹകരണം തേടുന്നുണ്ടെന്നായിരുന്നു തിങ്കളാഴ്ച ബ്ലൂംബെർഗിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ടായിരുന്നത്.
"അദാനി ഗ്രൂപ്പും ചൈനീസ് കമ്പനികളായ BYD, ബീജിങ് വെലിയോൺ ന്യൂ എനർജി ടെക്നോളജി എന്നിവയും തമ്മിൽ സഹകരണം നിർദേശിക്കുന്ന, 2025 ഓഗസ്റ്റ് നാലിലെ ബ്ലൂംബെർഗ് റിപ്പോർട്ടിനെ ഞങ്ങൾ ശക്തമായി നിഷേധിക്കുന്നു. ഈ റിപ്പോർട്ട് അടിസ്ഥാനരഹിതവും കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇന്ത്യയിൽ ബാറ്ററി നിർമാണത്തിനായി BYD-യുമായി അദാനി ഗ്രൂപ്പ് ഒരു തരത്തിലുള്ള സഹകരണവും തേടുന്നില്ല. അതുപോലെ, ബീജിങ് വെലിയോൺ ന്യൂ എനർജി ടെക്നോളജിയുമായി ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തത്തിനായി ഞങ്ങൾ ഒരു ചർച്ചയിലും ഏർപ്പെടുന്നില്ല.", നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നൽകിയ ഫയലിങ്ങിൽ അദാനി ഇൻഡസ്ട്രീസ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം-അയൺ ബാറ്ററി നിർമാതാക്കളായ കണ്ടംപററി ആംപെരെക്സ് ടെക്നോളജി കമ്പനി ലിമിറ്റഡിന്റെ (CATL) ചൈനയിലെ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇത്, രാജ്യത്ത് തങ്ങളുടെ ശുദ്ധോർജ്ജ ബിസിനസ്സ് വികസിപ്പിക്കാൻ ബ്രാൻഡ് ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.
Content Highlights: adani-denies-byd-welion-ev-battery-partnership
Published: 06 Aug 2025, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented