യാത്രക്കാരുടെ എണ്ണമനുസരിച്ചോ അല്ലെങ്കില്‍ ആവശ്യമനുസരിച്ചോ മോഡുലാര്‍ വാഹനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും അഴിച്ചുമാറ്റാനും കഴിയുന്നഭാഗങ്ങളുണ്ട്.

മോഡുലാര്‍ വാഹന മാതൃക | Photo: Next
അബുദാബി: ആവശ്യങ്ങള്‍ക്കനുസരിച്ച് ചരക്കുവാഹനമായോ യാത്രാവാഹനമായോ രൂപമാറ്റംവരുത്താന്‍ കഴിയുന്ന മോഡുലാര്‍ വാഹനങ്ങള്‍ക്ക് അബുദാബി അംഗീകാരം നല്‍കി. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍ സംഘടിപ്പിച്ച അബുദാബി ഓട്ടോണമസ് സിസ്റ്റംസ് വാരത്തില്‍ സംയോജിത ഗതാഗത മന്ത്രാലയമാണ് നിര്‍ണായകപ്രഖ്യാപനം നടത്തിയത്.
ലോകത്തില്‍ ആദ്യമായി അംഗീകൃത മോഡുലര്‍ സ്മാര്‍ട്ട് വാഹനങ്ങള്‍ വികസിപ്പിച്ച കമ്പനിയായ 'നെക്സ്റ്റി'ന്റെ സ്വതന്ത്ര റോഡ് വിഭാഗത്തില്‍പെട്ട മോഡുലാര്‍ വാഹനത്തിനാണ് അബുദാബി അംഗീകാരം നല്‍കിയിരിക്കുന്നത്.
ആഴത്തിലുള്ള ശാസ്ത്രീയഗവേഷണങ്ങളുടെയും ന്യൂയോര്‍ക്കിലെയും അബുദാബിയിലെയും സ്ഥാപനങ്ങളുടെ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണിത്. ഈ വാഹനങ്ങളുടെ റോഡ് ക്ഷമതയും സുസ്ഥിരതയും നഗരഗതാഗതത്തിലെ അവയുടെ ഉയര്‍ന്ന വഴക്കവുമൊക്കെ പരീക്ഷിച്ചറിഞ്ഞാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണമനുസരിച്ചോ അല്ലെങ്കില്‍ ആവശ്യമനുസരിച്ചോ മോഡുലാര്‍ വാഹനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും അഴിച്ചുമാറ്റാനും കഴിയുന്നഭാഗങ്ങളുണ്ട്. ആവശ്യമനുസരിച്ച് വാഹനത്തിനു രൂപമാറ്റംകഴിയുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഉപയോഗക്ഷമത കൂട്ടാനുമാകും.
എമിറേറ്റ്‌സ് ഡ്രൈവിങ് കമ്പനി, ലിഫ്റ്റാങ്കോ, പരഡിഗ്മ ഇന്നവേഷന്‍ ഹബ് എന്നിവയുമായി സഹകരിച്ചാണ് സംയോജിത ഗതാഗതകേന്ദ്രം മോഡുലാര്‍ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടത്തിയത്. യാസ് ഐലന്‍ഡിലായിരുന്നു വിവിധരീതിയിലുള്ള യാത്രകള്‍ പരീക്ഷിച്ചത്. ഡ്രൈവറില്ലാതെ ഈ വാഹനങ്ങളുടെ സഞ്ചാരം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വൈകാതെ ഇവ അബുദാബിയുടെ നിരത്തുകളില്‍ ഡ്രൈവറില്ലാതെ സ്വയംനിയന്ത്രിച്ചു സഞ്ചരിക്കും.
സംയോജിത ഗതാഗതകേന്ദ്രം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ഗഫീലി, നെക്സ്റ്റ് സിഐഒ അന്റോണിയോ ഗോഡഗ്നിനോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: Abu Dhabi greenlights innovative modular vehicles that transform from cargo to passenger use. Explore the future of smart, flexible, and sustainable urban mobility.
Published: 17 Nov 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented