പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ട കാർ ശേഖരത്തലെത്തിച്ച് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഈ ലക്ഷ്വറി SUV-യുടെ ഏറ്റവും വിലകൂടിയ പതിപ്പാണ് നടൻ വാങ്ങിയിട്ടുള്ളത്. 2.42 കോടി രൂപ എക്‌സ് ഷോറൂം വിലയുള്ള വാഹനത്തിന്റെ ഓൺ-റോഡ് വില ഏകദേശം 3 കോടി രൂപ വരും. നടൻ ഈ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചിരുന്നു.

To advertise here,

ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രചാരമുള്ള വാഹനമാണ് ഡിഫെൻഡർ. അമിതാഭ് ബച്ചൻ, ഹർഷവർദ്ധൻ റാണെ, സണ്ണി ഡിയോൾ തുടങ്ങിയ പ്രമുഖരുടെ ഗാരേജുകളിലും ഡിഫൻഡർ ഒക്ട ഇടംപിടിച്ചിട്ടുണ്ട്. Charente Grey നിറത്തിലുള്ളതാണ് ഷാഹിദ് കപൂറിന്റെ ഒക്ട. സ്റ്റാൻഡേർഡ് ഡിഫെൻഡറിൽ നിന്ന് വളരെ വ്യതിരിക്തമാണ് ഒക്ട. വ്യത്യസ്തമായ മുൻ, പിൻ ബമ്പറുകൾ, വലിയ ഗ്രിൽ, വീതിയേറിയ വീൽ ആർച്ചുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ക്വാഡ്-എക്സ്ഹോസ്റ്റ് എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.

SUV-യുടെ കാബിനിൽ Burnt Sienna and Ebony അപ്‌ഹോൾസ്ട്രി തീം ആണ് നടൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. കാബിനിൽ ചുവപ്പ് കലർന്ന ബ്രൗൺ ലെതറും കറുത്ത ഘടകങ്ങളും ചുവന്ന ആസന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 11.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, സെന്റർ കൺസോളിൽ നിർമ്മിച്ച റഫ്രിജറേറ്റർ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

കരുത്തേറിയ എൻജിൻ

മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റൻസോട് കൂടിയ 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 പെട്രോൾ എഞ്ചിനാണ് ഡിഫെൻഡർ ഒക്ടയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 5,855 ആർപിഎമ്മിൽ 626 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. എട്ട് വേഗതയുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നു. അഞ്ച് സീറ്റുകളുള്ള ഈ എസ്യുവി, വിലയിലും പ്രകടനത്തിലും സാധാരണ ഡിഫെൻഡർ നിരയ്ക്ക് മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടയ്ക്ക് പുറമേ, മെഴ്സിഡസ് ബെൻസ് ജി-ക്ലാസ്, മെഴ്സിഡസ്-മെയ്ബാക്ക് ജിഎൽഎസ്, മെഴ്സിഡസ്-മെയ്ബാക്ക് എസ്-ക്ലാസ്, ബിഎംഡബ്ല്യു എം2 തുടങ്ങിയ ആഡംബര കാറുകളുടെ ഉടമ കൂടിയാണ് ഷാഹിദ് കപൂർ. ബിഎംഡബ്ല്യു ആർ നൈൻടി (BMW R nineT), ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോയ് തുടങ്ങിയ ബൈക്കുകളും അദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്.