മുംബൈ: വർധിച്ചുവരുന്ന ഗതാഗതക്കുരുക്കും മലിനീകരണവും നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച മുതൽ പുതിയ ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചതായി സംസ്ഥാന ഗതാഗതമന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.
പുതിയ ഓട്ടോറിക്ഷ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുന്നത് വരെ സസ്പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഓട്ടോറിക്ഷ പെർമിറ്റുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചിരുന്നതായി സർനായിക് പറഞ്ഞു.
പൗരന്മാർക്ക് മികച്ചതും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ സർക്കാർ ഉടൻ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.പുതിയ ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകുന്നത് 1997-ൽ സർക്കാർ തടഞ്ഞിരുന്നു. പിന്നീട്. 2017 ജൂണിലാണ് ഈ തീരുമാനം പിൻവലിച്ചത്.
2019-ലെ മോട്ടോർ വാഹന (ഭേദഗതി) നിയമപ്രകാരം, സംസ്ഥാന സർക്കാരുകൾക്ക് ഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രം നൽകിയിട്ടുണ്ടെന്ന് സർനായിക് പറഞ്ഞു.ഓട്ടോ പെർമിറ്റ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരേ വീട്ടിലെ അംഗങ്ങൾക്ക് ഒന്നിലധികം ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകിയതായും ചില പെർമിറ്റുകൾ ബംഗ്ലാദേശി പൗരന്മാർ നിയമവിരുദ്ധമായി നേടിയതായും പരാതികൾ ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്തുടനീളം ഇതുവരെ ഏകദേശം 14 ലക്ഷം ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: Immediate suspension of new auto rickshaw permits in Maharashtra., Decision taken to manage traffic congestion and rising pollution levels., Suspension remains active until new state cabinet criteria are finalized., Investigation ongoing into illegal permit issuance, including cases involving non-citizens., Authority derived from the 2019 Motor Vehicles (Amendment) Act.
Published: 10 Mar 2026, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented