13 വര്‍ഷം മുമ്പ് കൈവിട്ട കാര്‍ ഉപ്പാക്ക് വേണ്ടി തിരിച്ചുപിടിച്ച് നിയാസ്; പിറന്നാളിന് പൊന്നുംവില നല്‍കി യമണ്ടന്‍ സര്‍പ്രൈസ്


അഫീഫ് മുസ്തഫ

നിലവിൽ കെ.എസ്.ആർ.ടി.സി.യിൽ വെഹിക്കിൾ സൂപ്പർവൈസറായ സി.കെ.സി. അബ്ദുൾ നാസർ 1992-ലാണ് 1985 മോഡൽ മാരുതി 800 സ്വന്തമാക്കുന്നത്.

വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ച കാറിന് മുന്നിൽ സി.കെ.സി. നാസർ | Photo: Special Arrangement, Mathrubhumi

ലർക്കും അങ്ങനെയാണ്, എന്തെങ്കിലും നഷ്ടപ്പെട്ടാലേ അതിന്റെ വിലയറിയൂ. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലെ സി.കെ.സി. അബ്ദുൾ നാസറിനും അങ്ങനെയൊരു നഷ്ടമുണ്ടായിരുന്നു. ആദ്യമായി വാങ്ങിയ മാരുതി കാർ 2007-ൽ മറ്റൊരാൾക്ക് വിറ്റതായിരുന്നു വർഷങ്ങൾക്ക് ശേഷം നാസറിനെ വേദനിപ്പിച്ചത്. ആ കാർ തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് നാസർ പലതവണ ആഗ്രഹിച്ചു. ഒടുവിൽ 13 വർഷങ്ങൾക്ക് ശേഷം നാസറിന്റെ മകൻ നിയാസ് അഹമ്മദ് ഉപ്പയുടെ പ്രിയപ്പെട്ട കാർ തിരികെ വീട്ടിലെത്തിച്ചു. വർഷങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ പൊന്നുംവില നൽകിയാണ് നിയാസ് ഉപ്പയുടെ ആഗ്രഹം സഫലമാക്കിയത്. അതും ഉപ്പയുടെ 54-ാം പിറന്നാളിനുള്ള സർപ്രൈസ് സമ്മാനമായി.

നിലവിൽ കെ.എസ്.ആർ.ടി.സി.യിൽ വെഹിക്കിൾ സൂപ്പർവൈസറായ സി.കെ.സി. അബ്ദുൾ നാസർ 1992-ലാണ് 1985 മോഡൽ മാരുതി 800 സ്വന്തമാക്കുന്നത്. പിന്നീടങ്ങോട്ട് 15 വർഷം നാസറിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വാഹനമായിരുന്നു കെ.ആർ.ഇസഡ് 7898 നമ്പറിലുള്ള മാരുതി 800. മകൻ നിയാസ് അഹമ്മദിനും കുട്ടിക്കാലം തൊട്ടേ ഈ കാറിനോട് അത്രയേറേ അടുപ്പമായിരുന്നു. നിയാസ് ഡ്രൈവിങ് പഠിച്ചതും ഇതേ കാറിൽതന്നെ.

2007-ൽ ഏതോ ഒരു തീരുമാനത്തിന്റെ പുറത്ത് പുതിയൊരു വാഹനം വാങ്ങാനായി നാസർ കാർ മറ്റൊരാൾക്ക് വിറ്റു. കോഴിക്കോട് തന്നെയുള്ള മജീദ് എന്നയാൾക്ക് 42000 രൂപയ്ക്കാണ് അന്ന് കാർ വിൽപന നടത്തിയത്. പിന്നീട് മജീദിൽനിന്ന് ആ കാർ പലരിലേക്കും എത്തി.

എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ പ്രിയപ്പെട്ട വാഹനത്തെക്കുറിച്ചുള്ള ഓർമ്മകൾ നാസറിന്റെ മനസിൽ വീണ്ടും വീണ്ടും ഹോണടിച്ചെത്തി. മൂന്ന് വർഷം കഴിഞ്ഞതോടെ ആ മാരുതി 800 തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം ശക്തമായി. ഇതോടെയാണ് മകൻ നിയാസ് അഹമ്മദ് ഉപ്പയുടെ പ്രിയപ്പെട്ട വാഹനത്തിനായുള്ള തിരച്ചിൽ തുടങ്ങിയത്.

Old Car
വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച കാറിന് മുന്നില്‍ സി.കെ.സി. നാസര്‍ | Photo: Special Arrangement, Mathrubhumi

ആർ.ടി.ഒ. ഓഫീസ് വഴി നടത്തിയ അന്വേഷണത്തിനൊടുവിൽ 2012-ൽ കാർ കോട്ടയത്തുണ്ടെന്ന് നിയാസ് കണ്ടെത്തിയിരുന്നു. എന്നാൽ ആരുടെ കൈവശമാണെന്ന് ഒരിക്കലും കണ്ടുപിടിക്കാനായില്ല. വർഷങ്ങൾക്ക് ശേഷം 2019-ലാണ് പ്രിയപ്പെട്ട കാറിനെക്കുറിച്ച് പുതിയ വിവരം ലഭിക്കുന്നത്. കാർ തിരുവനന്തപുരത്തുണ്ടെന്ന് മനസിലായതോടെ ഉടമസ്ഥനെ നേരിൽക്കാണാനായി നിയാസിന്റെ ശ്രമം. കവടിയാറിലുള്ള ഉമേഷ് എന്നയാളുടെ കൈവശമായിരുന്നു വാഹനം. 2019 നവംബറിൽ നിയാസ് അഹമ്മദ് ഉമേഷിനെ നേരിൽപോയിക്കണ്ടു. എന്നാൽ വാഹനം വിൽക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു ഉമേഷിന്റെ പ്രതികരണം. ആദ്യ മറുപടി നെഗറ്റീവ് ആയെങ്കിലും ഉപ്പയുടെ ആഗ്രഹത്തിന് മുന്നിൽ ശ്രമം ഉപേക്ഷിച്ചില്ല. പിന്നീടങ്ങോട്ട് മാസങ്ങളോളം ഉമേഷുമായി നിരന്തരം സംസാരിച്ചു. ഉപ്പയുടെ വലിയ ആഗ്രഹമാണെന്നും തുറന്നുപറഞ്ഞു. ഒടുവിൽ ദിവസങ്ങൾക്ക് മുമ്പ് ആ ഡീൽ ഉറപ്പിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപയ്ക്കാണ് ഉമേഷിൽനിന്ന് തന്റെയും ഉപ്പയുടെയും പ്രിയപ്പെട്ട വാഹനം നിയാസ് സ്വന്തമാക്കിയത്.

13 വർഷം മുമ്പ് കൈവിട്ടുപോയ കാർ ഒരിക്കലും തിരികെ ലഭിക്കില്ലെന്നായിരുന്നു നാസർ ഇതുവരെ കരുതിയിരുന്നത്. വാഹനം ആരെങ്കിലും പൊളിച്ചുവിറ്റിട്ടുണ്ടാകുമെന്നും നാസർ മകനോട് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം തനിക്ക് പിറന്നാൾ സമ്മാനമായി തന്റെ പ്രിയപ്പെട്ട വാഹനം തന്നെ മകൻ സമ്മാനിച്ചപ്പോൾ നാസറിന് അമ്പരപ്പും സന്തോഷവുമായിരുന്നു.

ഒന്നരവർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശി ഉമേഷ് ഈ കാർ വാങ്ങിയതെന്ന് നിയാസ് പറഞ്ഞു. 65000 രൂപയ്ക്ക് കോട്ടയത്ത് നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത്. എട്ട് വർഷത്തോളം കാർ കോട്ടയത്തുണ്ടായിരുന്നതായാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. എന്തായാലും പ്രിയപ്പെട്ട വാഹനം തിരികെകിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഒക്ടോബർ 20-ന് പിറന്നാൾ ആഘോഷിക്കുന്ന ഉപ്പയ്ക്ക് മുൻകൂർ സമ്മാനമായി പ്രിയപ്പെട്ട വാഹനം നൽകാനായത് അതിലേറെ സന്തോഷം- തിരുവനന്തപുരത്ത് മാൾ ഓഫ് ട്രാവൻകൂറിലെ ഡയറക്ടറായ നിയാസ് അഹമ്മദ് പറഞ്ഞു.

എന്തായാലും വർഷങ്ങൾക്ക് ശേഷം തന്റെ പഴയ ഉടമസ്ഥന്റെ അരികിലേക്ക് എത്തിയതിന്റെ മൊഞ്ച് 1985 മോഡൽ മാരുതി 800-നുമുണ്ട്. ഉപ്പയുടെയും മകന്റെയും സന്തോഷവും അമ്പരപ്പുമെല്ലാം കണ്ട് എളേറ്റിൽ വട്ടോളിയിലെ വീട്ടിൽ കെ.ആർ.ഇസഡ്. 7898 എന്ന ചുവപ്പൻ മാരുതി 800 തലയുയർത്തി തന്നെ നിൽക്കുകയാണ്.

Content Highlights:kozhikode native niyas ahammed finally found his fathers first car maruti 800 from trivandrum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented