
സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാതെയാണ് ടാറ്റയുടെ ന്യൂജെന്‍ വാഹനങ്ങള്‍ എല്ലാം എത്തിയിട്ടുള്ളത്. ക്രാഷ്ടെസ്റ്റില്‍ ആദ്യമായി അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനവും ടാറ്റയില്‍ നിന്നായിരുന്നു. ടാറ്റയുടെ വാഹനം ഒരുക്കുന്ന സുരക്ഷയുടെ നേര്‍സാക്ഷിയായ പ്രശസ്ത ഗസല്‍ ഗായികയായ ഇംതിയാസ് ബീഗത്തിന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസം ടാറ്റ ഹെക്സയില്‍ നടത്തിയ യാത്രയും അപകടവും അതില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെയും അനുഭവമാണ് ഗായിക ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കോഴിക്കോട് നടന്ന ഒരു പരിപാടി കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ചേര്‍ത്തലയില്‍ വെച്ചാണ് ഈ അപകടം നടന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇംതിയാസ് ബീഗവും മകളും മാത്രമാണ് യാത്ര ചെയ്തിരുന്നത്.
സ്വന്തം കാര്‍ സര്‍വീസിനായി കൊടുത്തിരുന്നതിനാല്‍ സുഹൃത്തിന്റെ ടാറ്റ ഹെക്സയിലാണ് മകള്‍ക്കൊപ്പം കോഴിക്കോടേക്ക് യാത്ര ചെയ്തത്. മടക്കയാത്രയില്‍ പുലര്‍ച്ചെ നാല് മണിക്കാണ് അപകടം. റോഡില്‍ തിരക്ക് കുറവായതിനാല്‍ ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ മുന്നിലുണ്ടായിരുന്ന ലോറി വേഗത കൂട്ടി ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മഴയായിരുന്നത് കൊണ്ട് ബ്രേക്ക് ചെയ്ത് വാഹനം ഒതുക്കാനുള്ള ശ്രമത്തിനിടയില്‍ റോഡില്‍ നിന്ന് തെന്നി നീങ്ങുകയും ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു. ആ ഇടിയുടെ ആഘാതത്തില്‍ രണ്ട് മൂന്ന് തവണ കറങ്ങിയ വാഹനത്തിന്റെ പിന്‍ഭാഗം മറ്റൊരു ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ഇംതിയാസ് ബീഗം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മുന്നിലെ ഗ്ലാസ് പൊട്ടിയതിനാല്‍ തന്റെ കൈയില്‍ ചെറിയ മുറിവുകള്‍ ഉണ്ടായത് മാത്രമാണ് ഈ അപകടത്തില്‍ സംഭവിച്ച പരിക്ക്. പിന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു തന്റെ മകള്‍ പൂര്‍ണ സുരക്ഷിതയായിരുന്നു എന്നും അവര്‍ പറഞ്ഞു. അപകട സ്ഥലത്ത് എത്തിയ പോലീസുകാരന് പറഞ്ഞത് ടാറ്റയുടെ വാഹനമായതിനാല്‍ മാത്രം രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ നോക്കേണ്ടായിരുന്നു എന്നാണെന്നും അവര്‍ പറയുന്നു.
Content Highlights: Gazal Singer Imthiyas Beegum Writes About An Accident
Published: 01 Aug 2021, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented