
ഇന്ത്യന്‍ നിരത്തുകളില്‍ ചുരുങ്ങിയ കാലത്തിന്റെ പാരമ്പര്യം മാത്രമേയുള്ളൂവെങ്കിലും സിനിമാ മേഖലയിലുള്ളവരുടെ പ്രിയപ്പെട്ട വാഹനമായി മാറിയ മോഡലാണ് മെഴ്‌സിഡസിന്റെ ആഡംബര വാനായ വി ക്ലാസ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ ഹൃത്വിക് റോഷന്‍ വീണ്ടും ബെന്‍സ് വി ക്ലാസ് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ വി ക്ലാസാണ് ഇത്.
മൂന്ന് വേരിയന്റുകളില്‍ ബെന്‍സ് വി ക്ലാസ് ഇന്ത്യയില്‍ എത്തുന്നുണ്ട്. എന്നാല്‍, താരം സ്വന്തമാക്കിയ വേരിയന്റ് ഏതാണെന്ന് വ്യക്തമല്ല. 71.10 ലക്ഷം രൂപ മുതല്‍ 1.10 കോടി രൂപ വരെയാണ് ഈ ആഡംബര വാനിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മുംബൈയിലെ മെഴ്‌സിഡസിന്റെ മുന്‍നിര ഡീലര്‍ഷിപ്പായ ഓട്ടോ ഹംഗറില്‍ നിന്നാണ് ഹൃതിക് റോഷന്‍ വി ക്ലാസ് സ്വന്തമാക്കിയത്. അവരാണ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചത്.
2014 മുതല്‍ വിദേശ വിപണികളില്‍ വി-ക്ലാസ് എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 2019 ജനുവരിയിലാണ് ഈ വാഹനം എത്തിയത്. വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ വാഹനത്തിന് ആഡംബര ഭാവം ഒരുക്കുന്നത്.
ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും. 10.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.
രണ്ട് ബെന്‍സ് വി ക്ലാസിന് പുറമെ. എസ് ക്ലാസ് ബെന്‍സ്, പോര്‍ഷെ കയേന്‍, മിനി കൂപ്പര്‍, റേഞ്ച് റോവര്‍, റോള്‍സ് റോയിസ് ഗോസ്റ്റ്, മേബാക്ക് എസ് 650 തുടങ്ങി നിരവധി ആഡംബര വാഹനങ്ങള്‍ ഹൃത്വിക് റോഷന്റെ ഗ്യാരേജിലുണ്ട്. ആദ്യം ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയ വി ക്ലാസില്‍ വരുത്തിയ മോടിപിടിപ്പിക്കല്‍ ശ്രദ്ധേയമായിരുന്നു. മുന്‍നിര മോഡിഫിക്കേഷന്‍ ടീമായ ഡി.സി.ഡിസൈന്‍ ആയിരുന്നു അദ്ദേഹത്തിന്റെ വാഹനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത്.
Content Highlights: Bollywood Actor Hrithik Roshan Buys Mercedes Benz V Class
Published: 24 Jan 2021, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented