
മലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ പട്ടികയിലേക്ക് യുവനടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ കൂപ്പര്‍ എസ് ആണ് ഈ യുവതാരത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനം.
കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ എത്തിയാണ് താരം ആഡംബര ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. പ്രീമിയം ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ഒരുക്കിയാണ് മിനി കൂപ്പര്‍ എസ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മികച്ച മോഡലുകളില്‍ ഒന്നാണ് കൂപ്പര്‍ എസ്. 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്ജിന് 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.
പ്രമുഖ താരങ്ങളായ ജോജു ജോര്‍ജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം അടിത്തിടെ മിനി കൂപ്പര്‍ വാഹനങ്ങളുടെ ഉടമയായവരാണ്. കുഞ്ചാക്കോ ബോബന്, ജയസൂര്യ, ടോവിനോ എന്നിവര്‍ പ്രത്യേക പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Actor Dhyan Sreenivasan Buys Mini Cooper S
Published: 05 Aug 2021, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented