ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വികളിലൊന്ന് എന്ന ഖ്യാതി സ്വന്തമാക്കിയ വാഹനമാണ് എക്‌സ് സി 90. നടത്തിയ സകല സുരക്ഷാ പരീക്ഷകളിലും ഒന്നാമനായാണ് എക്‌സ് സി തലയുയര്‍ത്തി നില്‍ക്കുന്നത്. ഇപ്പോഴിതാ ഈ കിടിലന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ ആഷിഖ് അബു.

To advertise here,

വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് സംവിധായകന്‍ വാഹനം സ്വന്തമാക്കിയത്. ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം റിമ ബി.എം. ഡബ്ലിയു 3 സീരീസ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖ് അബുവും പുതുപുത്തന്‍ ആഡംബര കാര്‍ വാങ്ങിയത്.

ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

Content Highlights: volvo XC90, director ashiq abu, rima kallingal