ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോഞ്ചിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനം ഈ മാസം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നാണ് വിവരം. ചില ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ വാഹനത്തിന്റെ അനൗദ്യോഗിക പ്രീ-ബുക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക ബുക്കിങ് ഉടന്‍ ആരംഭിക്കും പൂര്‍ണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകളായിട്ടാകും ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുക. 2016-ല്‍ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകള്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിച്ചിരുന്നു.
ഗോള്‍ഫ് ജി.ടി.ഐയുടെ അപ്‌ഡേറ്റഡ് മോഡല്‍ ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ആഗോളവിപണിയില്‍ എത്തിയത്. ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളോടൊപ്പം ഇന്‍ഫൊടെയിന്‍മെന്റ് സോഫ്റ്റ് വെയറിലെ അപ്‌ഡേഷനും സഹിതമായിരുന്നു ആ വരവ്. വാഹനത്തിന്റെ കരുത്തും കമ്പനി വര്‍ധിപ്പിച്ചു.
265 എച്ച്.പി ഉത്പാദിപ്പിക്കുന്ന 2.0 ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. മുന്‍പ് ഇത് 245 എച്ച്.പി ആയിരുന്നു. 370 എന്‍.എം ടോര്‍ക്കില്‍ മാറ്റമുണ്ടായില്ല. 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാനുള്ളത്. പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടതോ വെറും 5.9 സെക്കന്‍ഡ് മാത്രം. 250kph ആണ് ഉയര്‍ന്ന വേഗത.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന മുന്‍ ഡിഫ്രന്‍ഷന്‍ ലോക്ക്, ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നിവ ഗോള്‍ഫിന്റെ സവിശേഷതയാണ്. 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ ഫോക്‌സ് വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും ചുവന്ന നിറത്തില്‍ തിളങ്ങുന്ന എലമെന്റുകള്‍, മാട്രിക്‌സ് എല്‍.ഇ.ഡി ഹെഡ് ലാമ്പ്, 3ഉ എല്‍.ഇ.ഡി ടെയില്‍ ലൈറ്റ് എന്നിവ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത 12.9 ഇഞ്ച് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വോയ്‌സ് അസിസ്റ്റും ചാറ്റ് ജി.പി.ടിയും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ടാര്‍ടന്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ജി.ടി.ഐ സ്റ്റീയറിങ്, പ്രത്യേക ഗ്രാഫിക്‌സോടു കൂടിയ ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇന്റീരിയറിലെ സവിശേഷതയാണ്. ഇന്ത്യയിലെത്തുമ്പോള്‍ ഗോള്‍ഫ് ജിടിഐയുടെ വില ഏകദേശം അമ്പത് ലക്ഷത്തിന് മുകളിലായിരിക്കുമെന്നാണ് വിവരം.
Content Highlights: volkswagen golf gti coming to India
Published: 06 Feb 2025, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented