
2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെ ഇന്ത്യയിലേക്ക് മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ കൂടി അരങ്ങേറ്റം കുറിക്കുകയാണ്. വിയറ്റ്‌നാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്‍ഫാസ്റ്റ് എന്ന കമ്പനിയാണ് ഇന്ത്യയിലേക്ക് ഔദ്യോഗികമായി പ്രവേശനം നേടിയിരിക്കുന്നത്. വിന്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ എത്തിച്ചിട്ടുള്ള ഒട്ടുമിക്ക മോഡലുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കണ്‍സെപ്റ്റുകളും ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലെ വിന്‍ഫാസ്റ്റ് പവലിയനില്‍ നിരന്നിരുന്നു.
വിന്‍ഫാസ്റ്റ് വാഹനശ്രേണിയിലെ പല മോഡലുകളും പ്രദര്‍ശിപ്പിച്ചുവെങ്കിലും ഇലക്ട്രിക് എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന വി.എഫ്.7, വി.എഫ്.6 മോഡലുകള്‍ ആയിരിക്കും ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഫാസ്റ്റ് വാഹനശ്രേണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് മോഡല്‍ വി.എഫ്.3, കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ വരുന്ന വി.എഫ്.ഇ34, കൂപ്പെ എസ്.യു.വി. വി.എഫ്.8, ഫുള്‍ സൈസ് എസ്.യു.വി. വി.എഫ്.9, തുടങ്ങിയവയാണ് പ്രദര്‍ശനത്തിന് എത്തിച്ചിരുന്നത്.
ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന മോഡലായ വി.എഫ്.7 അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയിലേക്കായിരിക്കും അവതരിപ്പിക്കുന്നത്. ക്രോസ്ഓവര്‍ സിലുവേറ്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ഡിസൈന്‍ വി പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വി.എഫ്.7 വിദേശ വിപണികളില്‍ എത്തിയിരിക്കുന്നത്. ബി.വൈ.ഡി. ആറ്റോ3, മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ വാഹനങ്ങളാണ് എതിരാളികള്‍.
75.3 കിലോവാട്ട് ബാറ്ററിപാക്കാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഇക്കോ പതിപ്പില്‍ 450 കിലോമീറ്റര്‍ റേഞ്ചും പ്ലസ് പതിപ്പില്‍ 431 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. ഇക്കോ വേരിയന്റില്‍ 204 എച്ച്.പി. പവറും 310 എന്‍.എം.ടോര്‍ക്കുമേകുന്ന സിംഗിള്‍ മോട്ടോറാണ് കരുത്തേകുന്നത്. അതേസമയം, പ്ലസ് വേരിയന്റില്‍ നല്‍കിയിട്ടുള്ള രണ്ട് മോട്ടോറുകള്‍ 345 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകും. ലെവല്‍ ടൂ ആഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കായിരിക്കും വി.എഫ്.6 എത്തുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ-വിത്താര, മഹീന്ദ്ര ബി.ഇ.6, ടാറ്റ കര്‍വ് ഇ.വി. എന്നീ മോഡലുകളുമായി മത്സരിക്കാനാണ് വി.എഫ്.6 വിപണിയില്‍ എത്തിക്കുന്നത്. വി മോട്ടീഫ് ഡിസൈന്‍ ഫിലോസഫിയില്‍ നേര്‍ത്ത ഗ്രില്ലും ഫുള്‍ വിഡ്ത്ത് ഡി.ആര്‍.എല്ലും എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും നല്‍കിയാണ് വി.എഫ്.6 അലങ്കരിച്ചിരിക്കുന്നത്. 17 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകളാണ് ഈ ഇലക്ട്രിക് മോഡലില്‍ നല്‍കിയിരിക്കുന്നത്.
ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളില്‍ തന്നെയാണ് വി.എഫ്.6 എത്തുന്നത്. ഇക്കോ വേരിയന്റ് 399 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 59.6 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. ഇതിലെ മോട്ടോര്‍ 178 എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പ്ലസ് വേരിയന്റില്‍ റേഞ്ച് 381 കിലോമീറ്ററായി കുറയുന്നുണ്ട്. എന്നാല്‍, കൂടുതല്‍ കരുത്തേറിയ പതിപ്പാണ് പ്ലസ് വേരിയന്റ്. 204 എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. അഡാസ് ലെവന്‍-2 സുരക്ഷയിലാണ് ഈ വാഹനങ്ങള്‍ എത്തുന്നത്.
Content Highlights: VinFast EVs Launch in India at 2025 Mobility Expo
Published: 18 Jan 2025, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented