വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ട് ഇലക്ട്രിക് എസ്‌യുവികളില്‍ ആദ്യത്തേതാണ് വിഎഫ്7. എതിരാളികള്‍ക്കൊപ്പം ഫീച്ചറുകള്‍ നല്‍കി എത്തിയിട്ടുള്ള ഈ വാഹനം അധികമായി നല്‍കുന്നത് മൂന്ന് വര്‍ഷത്തേക്ക് സൗജന്യ ചാര്‍ജിങ്ങും സൗജന്യ സര്‍വീസുമാണ്. പോരാത്തതിന് 10 വര്‍ഷം വരെ വാറണ്ടിയും ഈ വാഹനം നല്‍കുന്നുണ്ട്. വിയറ്റ്‌നാമിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള വിന്‍ഫാസ്റ്റിന്റെ വാഹനങ്ങള്‍ക്ക് മത്സരത്തിന് വഴിയൊരുക്കുന്ന വിലയിലാണ് ഇന്ത്യയില്‍ എത്തുന്നത്. അഞ്ച് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തുന്ന വിന്‍ഫാസ്റ്റ് വിഎഫ്7 എസ്‌യുവിക്ക് 20.89 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

To advertise here,

Inshort: VinFast VF 7 electric SUV offers free charging & service for 3 years, 10-year warranty. Check price, features, range, and more.