
ടൊയോട്ടയുടെ എംപിവി വാഹനമായ ഇന്നോവ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു. ടിആര്‍ടി സ്‌പോര്‍ട്ടിവോ എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പ് ഇൻഡൊനീഷ്യയിലാണ് ആദ്യമെത്തിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ മുഖം മിനുക്കലിനൊരുങ്ങുന്നതിനെ തുടര്‍ന്ന് നിലവില്‍ അവശേഷിക്കുന്ന സ്റ്റോക്കാണ് ടിആര്‍ടി സ്‌പോര്‍ട്ടിവോ എന്ന ലിമിറ്റഡ് എഡിഷന്‍ പതിപ്പായി എത്തിയിട്ടുള്ളത്.
ടൊയോട്ട റേസിങ്ങ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ടിആര്‍ടി സീരീസിലുള്ള വാഹനങ്ങളുടെ ഡിസൈനിങ്ങ് നിര്‍വഹിക്കുക. സ്‌പോര്‍ട്ടി ഭാവമായിരിക്കും ഈ വാഹനങ്ങളുടെ മുഖമുദ്ര. മുമ്പ്, ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡലായ ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നോവയുടെ ടിആര്‍ടി പതിപ്പ് ഇന്ത്യയില്‍ എത്താനിടയില്ല.
ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കിയുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ടിആര്‍ഡി സ്‌പോര്‍ട്ടിവോ ബംമ്പര്‍ എന്നിവ മുന്നിലും 17 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, ടിആര്‍ഡി സ്‌കേര്‍ട്ട്, ടിആര്‍ടി സ്‌പോര്‍ട്ടീവോ ബാഡ്ജിങ്ങ് എന്നിവ വശങ്ങളിലും ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ടിആര്‍ടി ബംമ്പര്‍ പിന്‍ഭാഗത്തും പുതുമ നല്‍കുന്നുണ്ട്. ഹാച്ച്‌ഡോറിലെ ഇന്നോവ ബാഡ്ജിങ്ങിന് താഴെയായി ടിആര്‍ടി എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
റെഗുലര്‍ ഇന്നോവയില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ തന്നെയാണ് ടിആര്‍ഡി സ്‌പോര്‍ട്ടിവോയുടെ അകത്തളത്തിലുമുള്ളത്. എന്നാല്‍, ഇന്റലിജെന്റ് എയര്‍ പ്യൂരിഫയര്‍ സംവിധാനം ഇതില്‍ അധികമായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം വുഡന്‍ പാനലിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇല്ലുമിനേറ്റഡ് എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള 2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ടിആര്‍ടി സ്‌പോര്‍ട്ടിവോയ്ക്കും കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ടിആര്‍ഡി സ്‌പോട്ടിവോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Toyota Innova TRD Sportivo Limited Edition Launched
Published: 18 Aug 2020, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented