
ഇന്ത്യയിലെ ജനപ്രിയ എം.പി.വി. മോഡലായ ടൊയോട്ട ഇന്നോവയുടെ പുതിയ മോഡല്‍ ഇന്നോവ ഹൈക്രോസ് നവംബര്‍ 25-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും. ഒരു മാസത്തിനപ്പുറം ജനവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ വിലയും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യന്‍ അവതരണത്തിന് മുന്നോടിയായി ഈ വാഹനം ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍, ഇന്നോവ സെനിക്‌സ് എന്നായിരിക്കും ഇതിന്റെ പേരെന്നാണ് സൂചന.
വാഹനത്തിന്റെ മുഖഭാവം വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രം ഏതാനും ദിവസങ്ങള്‍ മുമ്പ് ടൊയോട്ട പുറത്തുവിട്ടിരുന്നു. ഇതുവരെ നിരത്തുകളില്‍ ഉണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റ പോലുള്ള മോഡലില്‍ നിന്ന് വ്യത്യസ്തമായി വിദേശ രാജ്യങ്ങളിലും മറ്റും എത്തിയിട്ടുള്ള കൊറോള ക്രോസിന് സമാനമായ മുന്‍വശമാണ് ഇന്നോവ ഹൈക്രോസിലുള്ളത്. വലിപ്പമേറിയ ഹെക്സഗണല്‍ ഗ്രില്ലാണ് ഹൈക്രോസില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. എല്‍ ഷേപ്പിലുള്ള രണ്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള പുതിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പ് യൂണിറ്റും ടീസറില്‍ കാണാം.
മറ്റ് ഭാഗങ്ങള്‍ ഇപ്പോഴും മറയ്ക്കുള്ളില്‍ തന്നെയാണ്. എന്നാല്‍, എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള ടെയ്ല്‍ലാമ്പ്, 10 സ്പോക്ക് അലോയി വീല്‍, റിയര്‍ സ്പോയിലര്‍, റൂഫ് റെയില്‍സ് തുടങ്ങിവയും ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.7 മീറ്റര്‍ നീളമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2850 എം.എം. എന്ന ഉയര്‍ന്ന വീല്‍ബേസും ഇതില്‍ നല്‍കിയേക്കും. ഇന്നോവയിലെ ഏതാനും ഫീച്ചറുകള്‍ കൂടി ഇതില്‍ നല്‍കിയേക്കും.
ക്രിസ്റ്റയില്‍ നല്‍കാന്‍ സാധിക്കാതിരുന്ന പല ഫീച്ചറുകളും നല്‍കിയായിരിക്കും ഹൈക്രോസിന്റെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, താരതമ്യേന വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവയും ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കും. ഒന്നാം നിരയിലെ സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനത്തിനൊപ്പം രണ്ടാം നിരയിലും മികച്ച ക്യാപ്റ്റന്‍ സീറ്റുകളൊരുങ്ങും.
ടൊയോട്ട അടുത്തിടെ എത്തിയ ഹൈറൈഡര്‍ പോലെ ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം നല്‍കിയായിരിക്കും ഹൈക്രോസ് എത്തുന്നത്. ഡീസല്‍ എന്‍ജിനെ മാറ്റി നിര്‍ത്തി പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കിയായിരിക്കും ഹൈക്രോസിന്റെ വരവ്. ടോര്‍ക്കും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ട്വിന്‍ മോട്ടോര്‍ ലേഔട്ട് ആയിരിക്കും ഹൈബ്രിഡ് സംവിധാനത്തില്‍ നല്‍കുക എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അവതരണ വേളയില്‍ വെളിപ്പെടുത്തും.
Source: Autocar India
Content Highlights: Toyota Innova Hycross to be unveiled in India on Nov 25
Published: 01 Nov 2022, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented