ഇന്ത്യക്കാരുടെ ജനപ്രിയ എം.പി.വി. മോഡലായ ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഡിസൈനും നിലനിർത്തിക്കൊണ്ട് എക്സ്റ്റീരിയറും ഇന്റീരിയറും കൂടുതൽ സ്റ്റൈലിഷാക്കിയാണ് വാഹനം അവതരിപ്പിക്കുന്നത്. ZX (O) വേരിയന്റിലാണ് പുതിയ പതിപ്പ് ലഭ്യമാവുക.
എക്സ്ക്ലൂസീവ് എഡിഷനിലെ മാറ്റങ്ങൾ
ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുമായാണ് എക്സ്ക്ലൂസീവ് എഡിഷൻ എത്തുന്നത്. ഫോർച്യൂണർ ലെജൻഡറിന് സമാനമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്കീമാണിത്. കറുത്ത റൂഫ്, കറുത്ത ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, ഹുഡിൽ എംബ്ലം, കറുത്ത ഒആർവിഎമ്മുകൾ, വീൽ ആർച്ച് മോൾഡിങ്ങ്, കറുത്ത അലോയ് വീലുകൾ എന്നിവയാണ് പ്രധാന പ്രത്യേകത. ഇതെല്ലാം വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് വൈറ്റ് ഷേഡുകളിൽ എക്സ്ക്ലൂസീവ് എഡിഷൻ ലഭ്യമാണ്.
ഇന്റീരിയറും ഡ്യുവൽ-ടോൺ ആണ്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ടാം നിരയിലെ പവേർഡ് ഓട്ടോമൻ സീറ്റുകൾ, ഡ്യുവൽ-സോൺ എയർ കണ്ടീഷനിങ്ങ്, പനോരമിക് സൺറൂഫ്, ടൊയോട്ട സേഫ്റ്റി സെൻസ് തുടങ്ങിയ സവിശേഷതകളും ഉണ്ട്. എയർ പ്യൂരിഫയർ, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ തുടങ്ങിയ സൗകര്യങ്ങൾ ക്യാബിൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.
ടൊയോട്ടയുടെ TNGA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന് കരുത്തേകുന്നത് 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ്. ഇത് 183 ബിഎച്ച്പി കരുത്തും 206 എൻഎം ടോർക്കും നൽകുന്നു, ഇ-സിവിടിയാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. 2025 മേയ് മുതൽ ജൂലൈ വരെ പരിമിതമായ കാലയളവിലേക്ക് മാത്രമാകും എക്സ്ക്ലൂസീവ് എഡിഷൻ ലഭ്യമാകുക. 32.58 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം). സാധാരണ ZX (O) വേരിയന്റിനേക്കാൾ 1.24 ലക്ഷം രൂപ അധികമാണ്.
Content Highlights: Toyota Innova Hycross Exclusive Edition launched
Published: 02 May 2025, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented