കിയ മോട്ടോഴ്‌സിന്റെ വാഹനനിരയില്‍ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ത്ത മോഡലാണ് സിറോസ് എന്ന കോംപാക്ട് എസ്.യു.വി. വേറിട്ട ലുക്കും മറ്റ് മോഡലുകള്‍ക്ക് അവകാശപ്പെടാനാവാത്ത ഫീച്ചറുകളുമായി എത്തിയ സിറോസിനെ ഇന്ത്യയിലെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബുക്കിങ് തുറന്ന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 20,163 ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 2025 ജനുവരി മൂന്നിനാണ് ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത്.
സിറോസിന്റെ പെട്രോള്‍ വേരിയന്റാണ് ബുക്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. 67 ശതമാനം ആളുകള്‍ പെട്രോള്‍ മോഡല്‍ സ്വന്തമാക്കാനെത്തിയപ്പോള്‍ ഡീസല്‍ മോഡല്‍ 33 ശതമാനം ആളുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണ് 46 ശതമാനം ആളുകളുടെയും ചോയ്സ്. നിറത്തില്‍ ഒന്നാമന്‍ ഗ്ലേസിയര്‍ വൈറ്റ് പേള്‍ ആണ്. 32 ശതമാനം ആളുകളും ഈ നിറത്തിലുള്ള വാഹനം സ്വന്തമാക്കാനാണ് താത്പര്യപ്പെട്ടിരിക്കുന്നത്. 26 ശതമാനം ആളുകള്‍ അറോറ ബ്ലാക്ക് നിറവും 20 ശതമാനം ആളുകള്‍ ഫ്രോസ്റ്റ് ബ്ലൂ നിറവുമാണ് തിരഞ്ഞെടുത്തത്.
കിയയുടെ വാഹനശ്രേണിയിലെ രണ്ടാമത് കോംപാക്ട് എസ്.യു.വിയാണ് സൈറസ്. ടോള്‍ ബോയി ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ബോഡി ഒരുക്കിയിരിക്കുന്നത്. നിരനിരയായി നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ലൈന്‍ മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ബോക്‌സി ഭാവമുള്ള ബമ്പര്‍, ഫ്‌ളാറ്റായി തീര്‍ത്തിരിക്കുന്ന ബോണറ്റ് എന്നിവയാണ് മുഖഭാവത്തെ അലങ്കാരം. കിയയുടെ സിഗ്നേച്ചറായി ടൈഗര്‍ നോസ് ഗ്രില്ല് ഒഴിവാക്കിയതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
ഇന്റീരിയര്‍ കംഫോര്‍ട്ടിന് കൂടുതല്‍ പ്രധാന്യം നല്‍കിയൊരുങ്ങിയിരിക്കുന്ന വാഹനമാണ് സൈറസ്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയില്‍ സോണറ്റിന്റെ പിന്‍ഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുങ്ങും. കൂടുതല്‍ മികച്ച റിയര്‍ സീറ്റ് എക്സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി റിക്ലൈന്‍ സംവിധാനമുള്ള സീറ്റുകള്‍ പിന്‍നിരയില്‍ നല്‍കിയിട്ടുണ്ട്.
HTK, HTK+, HTX, HTX+ എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 8.99 ലക്ഷം രൂപയിലാണ് പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ വില ആരംഭിക്കുന്നത്. 15.99 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദത്തിന്റെ വില. അതേസമയം, ഡീസല്‍ എന്‍ജിന്‍ മോഡലിന് 10.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് 16.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയാകും.
118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് പെട്രോള്‍ മോഡലില്‍ കരുത്തേകുന്നത്. ആറുസ്പീഡ് മാനുവല്‍, ഏഴുസ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 114 ബി.എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന് കുതിപ്പേകുന്നത്. ആറുസ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിനൊപ്പം നല്‍കിയിരിക്കുന്നത്.
Content Highlights: The Kia Seltos compact SUV has received over 20,000 bookings in India
Published: 25 Feb 2025, 08:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented