ടെസ്ല മോഡല്‍ വൈ-യുടെ ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന്റെ റേഞ്ചാണ് 39 കിലോമീറ്റര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ടെസ്ല മോഡല്‍ വൈ എസ്യുവി | Photo: Tesla India
ഇന്ത്യയിലെ വാഹന വിപണിയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്ത ഒരുപക്ഷെ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനമായിരുന്നു. ഇന്ത്യയിലെ വ്യവസായിക തലസ്ഥാനമായ മുംബൈയിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമാണ് ഈ അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. ഉയര്‍ന്ന പ്രതീക്ഷയോടെയാണ് മോഡല്‍ വൈ എന്ന ഇലക്ട്രിക് എസ്‌യുവിയുമായി എത്തിയതെങ്കിലും കമ്പനി പ്രതീക്ഷിച്ച ഒരു തുടക്കം ഇന്ത്യയില്‍ ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
വാഹനങ്ങളുടെ ഉയര്‍ന്ന വില, ഡീലര്‍ഷിപ്പുകളുടെ കുറവ് എന്നിവയൊക്കെയാണ് ടെസ്‌ലയുടെ തുടക്കം മന്ദഗതിയിലാക്കിയതെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ ഉണ്ടായ ആഘാതം ടെസ്‌ലയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയിട്ടില്ലെന്നാണ് പുതിയ അപ്‌ഡേറ്റുകള്‍ തെളിയിക്കുന്നത്. 622 കിലോമീറ്റര്‍ ഡബ്ല്യുഎല്‍ടിപി റേഞ്ച് ഉറപ്പാക്കിയാണ് മോഡല്‍ വൈ ആദ്യമെത്തിച്ചത്. എന്നാല്‍, പുതിയ മാറ്റങ്ങളോടെ ഈ വാഹനത്തിന്റെ റേഞ്ച് 661 കിലോമീറ്ററായി ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ടെസ്‌ല മോഡല്‍ വൈ-യുടെ ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന്റെ റേഞ്ചാണ് 39 കിലോമീറ്റര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പ് ഈ വാഹനത്തില്‍ 78.1 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരുന്നതെങ്കില്‍ റേഞ്ച് കൂടിയ പുതിയ മോഡലില്‍ 84.2 കിലോവാട്ട് ബാറ്ററിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അതേസമയം, ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറില്‍ മാറ്റം വരുത്തിയിട്ടില്ല. 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള മോട്ടോറാണ് ഇതിലേത്.
സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ടെസ്ല മോഡല്‍ വൈ-ക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മോഡല്‍ വൈ സ്റ്റാന്റേഡ് വേരിയന്റിന് ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ലോങ് റേഞ്ച് പതിപ്പിന് മുമ്പ് 622 കിലോമീറ്റര്‍ റേഞ്ച് ആയിരുന്നു. ഈ മോഡലിന്റെ റേഞ്ചാണ് ഇപ്പോള്‍ 661 കിലോമീറ്ററായി വര്‍ധിപ്പിച്ചിരിക്കുന്നത്.
മികച്ച വാറണ്ടി പാക്കേജും ടെസ്ലയുടെ കാറിന് നല്‍കുന്നുണ്ട്. 80,000 കിലോമീറ്റര്‍ അല്ലെങ്കില്‍ നാല് വര്‍ഷമാണ് മോഡല്‍ വൈ-ക്ക് നിര്‍മാതാക്കള്‍ നല്‍കുന്ന വാറണ്ടി. അതേസമയം, ഈ വാഹനത്തിലെ ബാറ്ററിക്ക് എട്ട് വര്‍ഷവും 1,92,000 കിലോമീറ്ററുമാണ് വാറണ്ടി. ഇന്ത്യയില്‍ എത്തുന്ന മോഡല്‍ വൈയില്‍ ഓട്ടോ പൈലറ്റ് സംവിധാനം അടിസ്ഥാന ഫീച്ചറായി നല്‍കുന്നില്ലെങ്കിലും ആറ് ലക്ഷം രൂപ അധികമായി നല്‍കിയാല്‍ ഇത് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
Content Highlights: Tesla Model Y in India gets a significant range upgrade to 661 km (WLTP). Discover the new battery, pricing, variants, and warranty details.
Published: 11 Oct 2025, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented