ത്തവണത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് സുരറൈ പോട്ര് എന്ന തമിഴ് സിനിമ. സുധ കൊങ്കര എന്ന സ്ത്രീ സംവിധായികയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരുന്നു സുരറൈ പോട്ര്. താന്‍ ആദ്യമായി സ്വന്തമാക്കിയ കാറില്‍ തന്റെ കരിയര്‍ ബെസ്റ്റ് സിനിമയിലെ നായകനായ സൂര്യയെ കാണാനെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

To advertise here,

സുധ കൊങ്കര ആദ്യമായി വാങ്ങുന്ന ഇലക്ട്രിക് വാഹനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബരത്തിനൊപ്പം പ്രകൃതി സൗഹാര്‍ദ യാത്രയും ഉറപ്പാക്കാന്‍ സാധിക്കുന്ന വാഹനമായ ഔഡിയുടെ ഇ-ട്രോള്‍ 55 എന്ന ഇലക്ട്രിക് വാഹനമാണ് സംവിധായിക സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൗത്ത് ഈസ്റ്റ് ആര്‍.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനത്തിന് 1.20 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 2022-ലാണ് ഔഡിയുടെ ഇലക്ട്രിക് വാഹനമായ ഇ-ട്രോണ്‍ സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്..

ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. ഔഡി റെഗുലര്‍ വാഹനങ്ങളുടെ തലയെടുപ്പ് ആവാഹിച്ചുള്ള ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.

10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രി ഡി പ്രീമിയം സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഹെഡ് അപ്പ് ഡിസ്പ്ലേ ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, 360 ഡിഗ്രി ക്യാമറ, സോഫ്റ്റ് ടച്ച് ഡോര്‍,  എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍. 

95 kWh ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 355 ബി.എച്ച്.പി. പവറും 561 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ-ട്രോണ്‍ 55-ല്‍ ഉള്ളത്. ബൂസ്റ്റ് മോഡില്‍ പവര്‍ 402 ബി.എച്ച്.പി.യായി ഉയര്‍ത്താന്‍ കഴിയും. ഒരു തവണ ഫുള്‍ ചാര്‍ജായാല്‍ 484 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമത്രെ. 200 കിലോമീറ്റര്‍ പരമാവധി വേഗമുള്ള ഈ വാഹനം 5.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും.