ശിവ കാർത്തികേയൻ നായകനായെത്തുന്ന 25-ാമത് ചിത്രത്തിന് പരാശക്തി എന്ന് പേരിട്ടു. ഇരുതി സുട്ര്, സൂററൈ പോട്ര്, സർഫറാ എന്നീ ചിത്രങ്ങൾക്കുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. അത്യന്തം സംഭവബഹുലമായ രംഗങ്ങളാൽ സമ്പന്നമായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
വിദ്യാർത്ഥി രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ വിദ്യാർത്ഥി നേതാവായാണ് ശിവ കാർത്തികേയൻ വേഷമിടുന്നത്. രവി മോഹൻ (ജയം രവി) ആണ് വില്ലൻ വേഷത്തിൽ. അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
സുധാ കൊങ്കരയും അർജുൻ നടേശനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം. രവി.കെ.ചന്ദ്രൻ ഛായാഗ്രഹണവും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും സതീഷ് സൂര്യ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഡോൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് 'പരാശക്തി'യുടെ നിർമാണം.
Content Highlights: Title Teaser of Parasakthi Starring Sivakarthikeyan, Ravi Mohan, Atharvaa and Sreeleela
Published: 29 Jan 2025, 06:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented