കൊച്ചി: കൂടുതൽ ആഗോള മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ വാഹന നിർമാതാക്കളായ സ്കോഡ. ഏഴുലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങളാണ് കമ്പനി നിലവിൽ രാജ്യത്ത് വിൽക്കുന്നത്.

To advertise here,

ഇതിൽ രാജ്യത്തുതന്നെ നിർമിക്കുന്ന കൈലാക്, കുഷാക്, സ്ലാവിയ മേഡലുകളും ഇറക്കുമതിചെയ്യുന്ന ഒക്ടാവിയ, കോഡിയാക് മോഡലുകളും ഉൾപ്പെടുന്നു. ഇവ കൂടാതെ ഇന്ത്യൻ വിപണിയിലേക്ക് വൈകാതെ തന്നെ കൂടുതൽ ആഗോള മോഡലുകൾ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ഏതൊക്കെ വാഹന പതിപ്പുകളാണ് എത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം വൈദ്യുത വാഹന (ഇവി) ങ്ങൾ ഉടനെതന്നെ ഇന്ത്യൻ വിപണിയിലെത്തിക്കാൻ സ്കോഡയ്ക്ക് പദ്ധതിയില്ല. ഈവർഷം ഒക്ടോബർ വരെ 61,607 വാഹനങ്ങളാണ് സ്കോഡ രാജ്യത്ത് വിറ്റഴിച്ചിട്ടുള്ളത്.