ബിഎംഡബ്ല്യൂ എക്സ് 7 എസ്.യു.വി സ്വന്തമാക്കി ചലച്ചിത്ര താരം ഷീലു എബ്രഹാം. കുടുംബത്തോടൊപ്പമെത്തി ഡീലർഷിപ്പിൽനിന്ന് വാഹനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ബിഎംഡബ്ല്യു X7 ലൈനപ്പിലെ മൈൽഡ് ഹൈബ്രിഡ് പെട്രോൾ വേരിയന്റായ xDrive40i M Sport ആണ് ഷീലു ഗ്യാരേജിലെത്തിച്ചത്. ഇൻഡിവിജ്വൽ ടാൻസാനൈറ്റ് ബ്ലൂ മെറ്റാലിക് നിറത്തിലുള്ള വാഹനമാണിതെന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന. ഏകദേശം 1.25 കോടി(എക്സ് ഷോറൂം) ആണ് വാഹനത്തിന്റെ വില.

375 bhp പവറും 520 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3-ലിറ്റർ എൻജിനാണ് X7-ന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണുള്ളത്. മണിക്കൂറിൽ 0-100 കിലോമീറ്റർഡ വേഗത കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.