കോടീശ്വരനായ ബോളിവുഡ് താരമാണ് ഷാരൂഖ്. ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം ഷാരൂഖിനുണ്ട്. റോൾസ് റോയ്സ് കലിനൻ, ബെന്റ്ലി കോണ്ടിനന്റൽ ജി.ടി. തുടങ്ങിയ മോഡലുകൾ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. എന്നാൽ അടുത്തിടെയായി അദ്ദേഹത്തിന്റെ ഗാരേജിലെത്തിയ കാഡിലാക് എസ്കലെയ്ഡ് ശ്രദ്ധനേടുകയാണ്. ഏകദേശം അഞ്ചുകോടി രൂപ വിലയുള്ള ഈ വാഹനം ഷാരൂഖിന്റെ വാഹനശേഖരത്തിലെ പുതിയ മോഡലാണെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

നിരത്തിൽ ആരുടെയും ശ്രദ്ധയാകർഷിക്കുന്ന വാഹനമാണ് കാഡിലാക് എസ്കലെയ്ഡ്. ഇന്ത്യയിലെ ഇതിന്റെ വില അഞ്ചുകോടി രൂപയോളം വരും. എന്നാൽ യു.എസ്. വിപണിയിൽ ഇതിന്റെ ഏറ്റവും വിലകൂടിയ പതിപ്പ് 1.68 ലക്ഷം യു.എസ്. ഡോളറിന് (ഏകദേശം 1.61 കോടി രൂപ) ലഭ്യമാണ്. ഈ വിലയ്ക്ക് ലെക്സസ് എൽ.എക്സ്. 600, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്സിഡീസ് ബെൻസ് ജി.എൽ.എസ്., ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ ആഡംബര മോഡലുകളോട് മത്സരിക്കുന്ന പ്രൗഢിയാണ് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നത്.

എസ്കലെയ്ഡിന് 5382 മില്ലിമീറ്റർ നീളമുണ്ട്, ചില വേരിയന്റുകളിൽ ഇതിലും കൂടുതലാണ്. അതേസമയം, എസ്‌.യു.വി.യുടെ ഉയരം 1948 മില്ലിമീറ്ററാണ്.

 

എഞ്ചിൻ

  • കരുത്ത്: ഇതിലെ 6.2 ലിറ്റർ V8 പെട്രോൾ എൻജിൻ 420 hp പവറും 624 Nm ടോർക്കും നൽകുന്നു.
  • വേഗത: 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള ഈ വാഹനം വെറും 6.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
  • കൂടുതൽ കരുത്ത് വേണ്ടവർക്കായി: 682 hp കരുത്തുള്ള സൂപ്പർചാർജ്ഡ് V8 എൻജിൻ അടങ്ങിയ 'V' വേരിയന്റും ലഭ്യമാണ്.

എഐ അധിഷ്ടിത അത്യാധുനിക ഫീച്ചറുകൾ

  • ഡിസ്‌പ്ലേ: ഉള്ളിൽ 38 ഇഞ്ച് വലിപ്പമുള്ള കർവ്ഡ്  OLED ട്രിപ്പിൾ സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്നു.
  • മ്യൂസിക് സിസ്റ്റം: മികച്ച ശബ്ദാനുഭവത്തിനായി 36 സ്പീക്കറുകൾ വരെയുള്ള എകെജി ഓഡിയോ സിസ്റ്റം.
  • യാത്ര സുഖം: സുഖകരമായ യാത്രയ്ക്കായി അഡാപ്റ്റീവ് ഡാംപറുകളോട് കൂടിയ എയർ സസ്പെൻഷൻ.
  • ഡ്രൈവിംഗ് അസിസ്റ്റ്: ഹൈവേകളിൽ ഡ്രൈവറുടെ സഹായമില്ലാതെ ഓടിക്കാൻ സഹായിക്കുന്ന 'സൂപ്പർ ക്രൂയിസ്' ഹാൻഡ്‌സ് ഫ്രീ ഹൈവേ അസിസ്റ്റ് ഫീച്ചർ.

സീറ്റിംഗ് സൗകര്യം 

  • സാധാരണ ഗതിയിൽ 7 പേർക്ക് സുഖമായി യാത്ര ചെയ്യാം.
  • രണ്ടാമത്തെ നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 6 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും.

ഷാരൂഖ് മാത്രമല്ല, ആദം സാൻഡ്‌ലർ, ട്രാവിസ് ബാക്കർ, ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ വാഹനശേഖരത്തിലും കാഡിലാക് എസ്കലെയ്ഡ് ഇടംപിടിച്ചിട്ടുണ്ട്.