കാക്കനാട്: എറണാകുളം ആർടി ഓഫീസിന് രജിസ്‌ട്രേഷനിലൂടെ റെക്കോഡ് തുക സമ്മാനിച്ച ആഡംബര കാർ ലക്ഷങ്ങൾ കൊടുത്ത് '7777' നമ്പറും സ്വന്തമാക്കി. റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറാണ് കെഎൽ 07 ഡിജി 7777 എന്ന മോഹനമ്പർ സ്വന്തമാക്കിയത്.
ലിറ്റ്മസ് 7 സിംസ് കൺസൾട്ടിങ് കമ്പനി ഉടമ വേണു ഗോപാലകൃഷ്ണന്റെ 16 കോടി വിലയുള്ള കാറിനാണ് 7777 എന്ന നമ്പർ കിട്ടാനായി 12.80 ലക്ഷം രൂപ ചെലവഴിച്ചത്. ഈ കാറിന്റെ റോഡ് നികുതിയായി 2.69 കോടി രൂപ സർക്കാരിന് കിട്ടിയിരുന്നു.
എറണാകുളം ആർടി ഓഫീസിൽ ഓൺലൈനായി നടന്ന നമ്പർ ലേലത്തിൽ വേണു ഗോപാലകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരാണ് പങ്കെടുത്തത്. പതിനായിരം രൂപയിൽ തുടങ്ങിയ ലേലം വൈകാതെ 12 ലക്ഷത്തിലെത്തി. തുടർന്ന് വേണു ഗോപാലകൃഷ്ണൻ 12.80 ലക്ഷം വിളിച്ചതോടെ മറ്റുള്ളവർ പിന്മാറുകയായിരുന്നു.
Content Highlights: rolls-royce-7777-number-plate-kochi
Published: 26 Jul 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented