കോട്ടയം ടൗണിലൂടെ പാഞ്ഞ ആ സ്പോർടസ് കാർ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. അത്ഭുതത്തോടെ ആ വാഹനം നോക്കിനിന്നവർക്ക് പിന്നീടാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആളെ മനസ്സിലായത്. അത് നമ്മുടെ ജോർജ് സാറല്ലേ, അതെ അദ്ദേഹം തന്നെ. തുടരും എന്ന ഒറ്റ ചിത്രം മതി ജോർജ് സാറിനെ തിരിച്ചറിയാൻ. ഫെറാറി 812 ജിടിഎസുമായി കോട്ടയം ടൗണിലെത്തിയ നടനും പരസ്യചിത്ര നിര്‍മാതാവുമായ പ്രകാശ് വര്‍മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

To advertise here,

വാഹനത്തെ പിന്തുടർന്ന ആരാധകർ തന്നെയാണ് വീഡിയോ പകർത്തിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ബ്രീട്ടീഷ് റേസിങ് ​ഗ്രീൻ നിറത്തിലുള്ള ഫെറാറി 812 ജിടിഎസാണ് അദ്ദേഹം ഓടിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്.   

2 സീറ്റുകളുള്ള കൺവേർട്ടബിൾ സ്പോർട്സ് കാറാണ് ഫെരാരി 812 ജിടിഎസ്. 812 സൂപ്പർഫാസ്റ്റിന്റെ  കൺവേർട്ടിബിൾ പതിപ്പാണിത്. നാച്ചുറലി ആസ്പിരേറ്റഡ് 6.5 ലിറ്റർ V12 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 788.52 ബിഎച്ച്പി കരുത്തും 718 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഈ സൂപ്പർ കാറിന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമേ ഫെറാറി പുറത്തിറക്കിയിട്ടുള്ളൂ.