
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ മുഖം മിനുക്കലിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 21-ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതുമുഖ എര്‍ട്ടിഗയുടെ ബുക്കിങ്ങും മാരുതി സുസുക്കി ആരംഭിച്ചതായാണ് വിവരം. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് മാരുതിയുടെ ഡീലര്‍ഷിപ്പുകളിലും വെബ്സൈറ്റിലും ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ലുക്കിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് എര്‍ട്ടിഗയുടെ പുതിയ മോഡല്‍ നിരത്തുകളില്‍ എത്തുക. ഇന്ത്യന്‍ വാഹന വിപണിയിലെ എം.പി.വി. ശ്രേണിയില്‍ ഗെയിം ചെയ്ഞ്ചറായ മോഡലാണ് എര്‍ട്ടിഗ. 7.5 ലക്ഷം ഉപയോക്താക്കളുടെ വിശ്വാസ്യത നേടിയ ഈ വാഹനം പുതിയ സാങ്കേതികവിദ്യയിലും കൂടുതല്‍ സുരക്ഷയിലും മികച്ച സൗകര്യങ്ങളും അതിലേറെ സൗന്ദര്യത്തിലുമെത്തുകയാണെന്നാണ് നിര്‍മാതാക്കളായ മാരുതി അറിയിച്ചിരിക്കുന്നത്.
പുതിയ എര്‍ട്ടിഗയുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ അനുസരിച്ച് ഗ്രില്ലില്‍ വരുത്തിയിട്ടുള്ള പുതുമായാണ് മുഖഭാവത്തിലെ മാറ്റം. പുതുതലമുറ ബലേനോയില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ളതിന് സമാനമാണ് ഗ്രില്‍. പ്രോജക്ഷന് ഹെഡ്ലാമ്പ്, ബമ്പര്‍ തുടങ്ങിയവ മുന്‍ മോഡലിലേതിന് സമാനമായിരിക്കും. അതേസമയം. അലോയി വീല്‍, പിന്നിലെ ഡിസൈന്‍ എന്നിവയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍. അവതരണ വേളയിലായിരിക്കും ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുക.
ആകര്‍ഷകമായ അകത്തളമാണ് നിലവില്‍ എര്‍ട്ടിഗയില്‍ ഒരുക്കിയിട്ടുള്ളത്. പുതിയ മോഡലില്‍ അല്‍പ്പം പ്രീമിയം ഭാവം വരുത്തിയായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. പുതിയ അപ്ഹോള്‍ട്രി ഡിസൈന്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിസൈന്‍ മാറ്റം വരുത്തിയ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ പ്രകീക്ഷിക്കാം. അതേസമയം, നിലവിലെ എര്‍ട്ടിഗയിലുള്ള ഏഴ് ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും പുതിയ പതിപ്പിലും നല്‍കുകയെന്നാണ് വിവരം.
എന്ജിന് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയിലാണ് പ്രധാനമാറ്റമെന്നാണ് വിവരം. മാരുതിയുടെ 1.5 ലിറ്റര്‍ കെ10സി എന്‍ജിനായിരിക്കും പുതിയ എര്‍ട്ടിഗയില്‍ നല്‍കുക. ഇതിനൊപ്പം ഡ്യുവല്‍ജെറ്റ് വി.വി.ടി. സാങ്കേതികവിദ്യയും ഒരുങ്ങും. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനൊപ്പം നിലവിലെ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കിന് പകരം ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇതില്‍ നല്‍കും.
Content Highlights: New Generation Maruti Ertiga Teased, Booking Open, Maruti Ertiga
Published: 08 Apr 2022, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented