മജസ്റ്റര്‍ എസ്.യു.വി. ഇന്ത്യയില്‍ അവതരിപ്പിച്ച് എം.ജി. മോട്ടോര്‍ ഇന്ത്യ. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രാജ്യാന്തര ഓട്ടോ എക്‌സ്പോയിലാണ് എം.ജി. പുതിയ എസ്.യു.വി. പ്രദര്‍ശിപ്പിച്ചത്. ഗ്ലോസ്റ്ററിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡലാണ് ഗ്ലോസ്റ്റര്‍. എന്നാല്‍, ഗ്ലോസ്റ്ററിന് മുകളിലായാണ് എം.ജി. മജസ്റ്ററിനെ അവതരിപ്പിക്കുന്നത്.
മുന്നില്‍ കറുപ്പുനിറത്തിലെ ഗ്രില്ലോടുകൂടിയ മജസ്റ്ററില്‍ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍ താഴെയും മെലിഞ്ഞ എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകള്‍ മുകളിലുമായി നൽകിയിരിക്കുന്നു. താഴ്ഭാഗത്തായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റും കറുപ്പ് ക്ലാഡിങ്ങും വാഹനത്തിന്റെ മസില്‍ ലുക്ക് വര്‍ധിപ്പിക്കുന്നു. ഡയമണ്ട് കട്ട് 5 സ്‌പോക് 19 ഇഞ്ച് അലോയ് വീലുകളാണ് മജ്‌സറ്ററിന്റേത്. പിന്നിലായി രണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകളുണ്ട്. ഇതിന് മുകളിലായി ഗ്ലോസ് ബ്ലാക് പ്ലാസ്റ്റിക് റിമ്മിലാണ് മോറിസ് ഗാരേജ് ബാഡ്ജുള്ളത്. പിന്നിലെ ബംപറില്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഇരട്ട എക്‌സഹോസ്റ്റ് ഔട്ട്‌ലറ്റുകളും മജസ്റ്ററിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീനും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും മജസ്റ്ററിനുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവയും മജസ്റ്ററിലുണ്ടാവും. ഹീറ്റഡ്- കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവര്‍ സീറ്റ്, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയും ഇന്റീരിയര്‍ സവിശേഷതകളാണ്. 360 ഡിഗ്രി ക്യാമറയോടുകൂടിയ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയും മജസ്റ്ററിലുണ്ടാവും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് മജസ്റ്ററിലേത്.
2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 216 എച്ച്.പി. കരുത്തും 479 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മജസ്റ്ററിലേത്. നിലവില്‍ 39.57 ലക്ഷം മുതലാണ് എം.ജി. ഗ്ലോസ്റ്ററിന്റെ വില. ഇതിനേക്കാള്‍ കൂടുതലായിരിക്കും മജസ്റ്ററിന്റെ വില എന്നാണ് വിവരം. ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കോഡിയാക്ക്, എന്നിവയുമായാണ് എംജി മജസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക. ഇന്ത്യയില്‍ എന്ന് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: MG Majestor Revealed At Auto Expo 2025
Published: 19 Jan 2025, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented