കഴിഞ്ഞ അഞ്ച് വര്ഷമായി ഇന്ത്യയില്നിന്ന് ഏറ്റവുമധികം വാഹനങ്ങള് കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന വിശേഷണവും മാരുതി സുസുക്കി സ്വന്തമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം| file photo: maruti suzuki/X
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കൾ എന്ന ഖ്യാതി മാരുതി സുസുക്കിക്കൊപ്പം പതിറ്റാണ്ടുകളായി ഉള്ളതാണ്. ഓരോ വർഷവും വിൽക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ, ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിക്ക് പുതിയൊരു റെക്കോഡ് കൂടി ലഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കയറ്റുമതി റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2025-26 സാമ്പത്തിക വർഷം.
മാരുതി സുസുക്കി പുറത്തുവിട്ട കണക്ക് അനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ 4.48 ലക്ഷം വാഹനങ്ങളാണ് വിവിധ വിദേശ രാജ്യങ്ങളിലേക്കായി കടൽകടന്ന് പോയത്. മാരുതിയുടെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിതെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷം 3.33 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കൾ എന്നതിനൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽനിന്ന് ഏറ്റവുമധികം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന വിശേഷണവും മാരുതി സുസുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള മൊത്തം വാഹന കയറ്റുമതിയുടെ 49 ശതമാനവും മാരുതി സുസുക്കിയുടെ സംഭാവനയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കയറ്റുമതി നേട്ടത്തിന് സുപ്രധാന കാരണം മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ കയറ്റുമതിയാണ്. മുമ്പ് ഇ-വിത്താര ഇന്ത്യയിൽനിന്ന് 29 രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് 44 രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. 2025 ഓഗസ്റ്റ് മാസം മുതലാണ് ഗുജറാത്തിലെ ഹൻസൽപൂരിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റിൽ ഇ-വിത്താരയുടെ നിർമാണം ആരംഭിച്ചത്.
കയറ്റുമതിക്കൊപ്പം ഈ കാലയളവിലെ ആഭ്യന്തര വിൽപ്പനയിലും മാരുതി സുസുക്കി വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 24.22 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് പോയ സമ്പത്തിക വർഷത്തെ വിൽപ്പന. 2024-25 സാമ്പത്തിക വർഷത്തിൽ അത് 22.34 ലക്ഷം യൂണിറ്റായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ മികച്ച ത്രൈമാസ വിൽപ്പനയും മാരുതി സുസുക്കിയിൽ ഉണ്ടായിട്ടുണ്ട്. 6.76 ലക്ഷം യൂണിറ്റാണ് ഈ കാലയളവിലെ വിൽപ്പന.
Content Highlights: Maruti Suzuki achieved a record 4.48 lakh vehicle exports in FY 2025-26., Export volume grew significantly from 3.33 lakh units in the previous fiscal year., Maruti contributes to 49% of total vehicle exports from India., The eVX electric vehicle expansion to 44 countries was a primary driver of success., Domestic sales reached 24.22 lakh units in the same fiscal period.
Published: 29 Apr 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented