ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച കാര്‍ എന്ന റെക്കോഡും മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയ്ക്ക് സ്വന്തമായി. അവതരിപ്പിച്ച് 20 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം ആള്‍ട്ടോയാണ് മാരുതി നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ലോക്ഡൗണിന് ശേഷമാണ് മാരുതി 40 ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറഞ്ഞ വില, ഉയര്‍ന്ന ഇന്ധനക്ഷമത, റീ സെയില്‍ വാല്യൂ തുടങ്ങിയ ഘടകങ്ങളാണ് ആള്‍ട്ടോയെ സാധാരണക്കാരുടെ ഇടയില്‍ പ്രിയപ്പെട്ടതാക്കിയത്. സാധാരണക്കാരുടെ വാഹനം എന്ന ഖ്യാതി സ്വന്തമാക്കിയ ഈ വാഹനം കഴിഞ്ഞ 16 വര്‍ഷത്തോളമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളില്‍ ഒന്നാമതെന്നാണ് വിലയിരുത്തപ്പെടുന്നത്.
2000-ത്തിലാണ് മാരുതി ആള്‍ട്ടോ എന്ന ഹാച്ച്ബാക്ക് നിരത്തുകളിലെത്തുന്നത്. പിന്നീട് 2004- മുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനം എന്ന ഖ്യാതി ആള്‍ട്ടോയ്ക്ക് സ്വന്തമായി. 12 വര്‍ഷം ആള്‍ട്ടോയായി ഓടിയ ശേഷം 2012-ല്‍ ഈ വാഹനം ആള്‍ട്ടോ 800 എന്ന പേരില്‍ നിരത്തുകളിലെത്തി തുടങ്ങിയിരുന്നു.
അവതരിപ്പിച്ച് എട്ടാം വര്‍ഷത്തിലാണ് ആള്‍ട്ടോ 10 ലക്ഷം എന്ന നാഴികക്കല്ല് തൊടുന്നത്. പിന്നീട് ആള്‍ട്ടോയുടെ കുതിപ്പ് അതിവേഗത്തിലായിരുന്നു. 2012-ഓടെ 20 ലക്ഷം യൂണിറ്റ് നിരത്തുകളിലെത്തി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2016-ല്‍ 30 ലക്ഷം യൂണിറ്റിലെത്തി ആള്‍ട്ടോയുടെ വില്‍പ്പന. ഒടുവില്‍ 20-ാം വയസിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ വില്‍പ്പന 40 ലക്ഷം കടന്നിരിക്കുകയാണ്.

മാരുതിയുടെ മറ്റൊരു ഹാച്ച്ബാക്ക് വാഹനമായ സെന്നിന് പകരക്കാരാനാകാനാണ് ആള്‍ട്ടോ എത്തിയത്. ആദ്യഘട്ടത്തില്‍ ആള്‍ട്ടോ എല്‍എക്‌സില്‍ 796 സിസി എന്‍ജിനും വിഎക്‌സില്‍ 1100 സിസി എന്‍ജിനുമാണ് നല്‍കിയിരുന്നത്. 2001ല്‍ ഹ്യുണ്ടായിയുടെ സാന്‍ട്രോയില്‍ പവര്‍ സ്റ്റിയറിങ്ങ് നല്‍കിയതിന് പിന്നാലെ ആള്‍ട്ടോ പവര്‍ സ്റ്റിയറിങ്ങ് നല്‍കി LXi, VXi വേരിയന്റ് അവതരിപ്പിക്കുകയായിരുന്നു.
ഇന്ത്യയില്‍ 76 ശതമാനം ആളുകളും ആദ്യ കാറായി തിരഞ്ഞെടുക്കുന്ന ആള്‍ട്ടോയാണെന്നാണ് മാരുതി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് മേധാവി ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നത്. ആള്‍ട്ടോയുടെ വിജയത്തിന്റെ ചുവടുപിടിച്ച് ആള്‍ട്ടോയുടെ കരുത്തേറിയ മോഡലായ 998 സിസി കെസീരീസ് എന്‍ജിനില്‍ ആള്‍ട്ടോ കെ10 മോഡലും അവതരിപ്പിച്ചിരുന്നു.
ബിഎസ് 6 നിലവാരത്തിലുള്ള 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഇപ്പോള്‍ ആറ് പെട്രോള്‍ പതിപ്പും രണ്ട് സിഎന്‍ജി വേരിയന്റുമാണ് ആള്‍ട്ടോ നിരയിലുള്ളത്.
Content Highlights: Maruti Suzuki Alto Reaches 40 Lakh Sales Milestone In 20 Years
Published: 13 Aug 2020, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented